ഭാരതത്തില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി. ഇത് ആയുര്‍വേദത്തിലെ ജീവന പഞ്ചമൂലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു സസ്യമാണ്.അയവുള്ളതും ഈര്‍പ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയും ചെയ്യുന്നു.
ശതാവരിയുടെ കിഴങ്ങ് |
പ്രധാനമായും രണ്ടുതരം ശതാവരികളാണ് കേരളത്തില്‍ കണ്ടുവരുന്നത്. അധികം ഉയരത്തില്‍ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തില്‍ പടര്‍ന്നു വളരുന്നവയും മുള്ളുകള്‍ അല്പം വളഞ്ഞതുമാണ്. ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വള്‍ഗ്ഗം അധികം ഉയരത്തില്‍ പടരാത്തവയും നേരെയുള്ള മുള്ളുകള്‍ ഉള്ളതുമാണ്. ജൂണ്‍ - സെപ്റ്റംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു.
ഔഷധോപയോഗങ്ങള്‍
ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയില്‍ ഉപയോഗിക്കുന്നു.
No comments:
Post a Comment