ഒരു ഉഷ്ണമേഖലാ ഉദ്യാനസസ്യമാണ് ക്രൈസോതെമിസ് (Chrysothemis). കരീബിയയാണ് ഈ സസ്യത്തിന്റെ ജന്മദേശം ഇതിന് കോപ്പര്‍ ലീഫ് എന്നും പേരുണ്ട്.
ഘടന ഉഷ്ണമേഖലാ കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വളരുന്ന ഇവയുടെ തണ്ടുകള്‍ രസഭരമാണ് അതിനാല്‍ തന്നെ സക്കുലന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ ചെടി. ഇതിന് ആഴത്തില്‍ വേരുപടലം കാണപ്പെടുന്നില്ല. വേരുകള്‍ക്ക് പകരം ചെടിച്ചുവട്ടില്‍ കിഴങ്ങുകളാണ് ഉണ്ടാകുക. ചിലപ്പോള്‍ പത്രകക്ഷങ്ങളിലും കിഴങ്ങുകള്‍ കാണാറുണ്ട്. ഇലകള്‍ തണ്ടുകളില്‍ നിന്നും സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്ക് നേരിയ ചെമ്പ് നിറം കലര്‍ന്ന പച്ചനിറമാണ്. കൂടാതെ ഇലകളില്‍ നേര്‍ത്ത രോമാവരണവും ഉണ്ട്. പൂക്കള്‍ പത്രകക്ഷത്തില്‍ നിന്നും കുലകളായി ഉണ്ടാകുന്നു. ബാഹ്യദളപുടം 5 ഇതളുകള്‍ സംയുക്തമായി ചുവപ്പ് നിറത്തില്‍ കാണുന്നു. ദളം 5 ഇതളുകള്‍ ചേര്‍ന്നതും സംയുക്തവും മഞ്ഞയോ മഞ്ഞയും ചുവപ്പും കലര്‍ന്നതോ ആയി കാണപ്പെടുന്നു. പൂക്കള്‍ വളരെക്കാലം വാടാതെ നിലനില്‍ക്കും. പൂക്കള്‍ വാടിയാലും ബാഹ്യദളം വളരെക്കാലം കൊഴിയാതെ നിലനില്‍ക്കുകയും ചെയ്യും.
No comments:
Post a Comment