1200 മീറ്റര്‍ വരെ പൊക്കമുള്ള സ്ഥലങ്ങളില്‍ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ് കുടകപ്പാല (ശാസ്ത്രീയനാമം:Holarrhena antidysenterica). ഇത് 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു നേര്‍ത്ത സുഗന്ധമുള്ള പൂക്കള്‍ കുലകളായി ഈസ്റ്റര്‍ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റല്‍ മരമെന്നും വിളിക്കും.വിത്തുകള്‍ക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരില്‍ നിന്നുണ്ടാകുന്ന തൈകള്‍ നട്ടും വളര്‍ത്താം
തൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അള്‍ശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛര്‍ദ്ദി, വയറുവേദന എന്നീ രോഗങ്ങള്‍ക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങള്‍ പറയുന്നു.
No comments:
Post a Comment