ശരീരത്തിലുണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് ഭേദമാക്കാനുപയോഗിക്കുന്ന പച്ചമരുന്നു്. മുറിവ് കൂട്ടുന്നതു കൊണ്ട് ഈ ഔഷധസസ്യത്തെ മുറിയൂട്ടി അഥവാ മുറികൂടി എന്നാണ് വിളിക്കുന്നത്. മുക്കുറ്റി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്.
ഇല അരച്ചു തേയ്‌ക്കാം. മുറിവിനുമീതേ തുണിചുറ്റിയിട്ട് അതിനുമീതേ തേക്കുന്നത് മണ്ണും പൊടിയും പോവാന്‍ നന്നാവും. ഇലയുടെ മേലുള്ള പൊടിതട്ടിക്കളഞ്ഞും ഉപയോഗിക്കാം. യഥാര്‍ഥനാമം ശിവമൂലി അയ്യമ്പാന എന്നാണ്. ഇതിന്റെ ഇല കയ്യില്‍ വെച്ച് ചതച്ച് മുറിയില്‍ വെക്കുകയാണ് വേണ്ടത്. ഇപ്രകാരം മുറിവുണക്കാന്‍ കമ്മ്യൂണിസ്റ്റ് പച്ച, മുളയുടെ മൊരി, കാട്ടുവടവലത്തിന്റെ ഇല, ഉങ്ങിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീരില്‍ വേപ്പിലയും കരിനൊച്ചിയിലയും അരച്ചത് മുതലായവയും ഉപയോഗിക്കുന്നുണ്ട്.. ഇതില്‍ മുറിയൂട്ടി ഉപയോഗിക്കുമ്പോഴുള്ള ഫലം പെട്ടെന്ന് അനുഭവിച്ചറിയാം എന്നതാണ് പ്രത്യേകത.. മൂലക്കുരുവിനും പുണ്ണിനും ഇത് പ്രതിവിധയാണെന്നും അനുഭവസ്ഥര്‍ പറയുന്നു
No comments:
Post a Comment