60 സെന്റീമീറ്റര്‍ മുതല്‍ നാലു മീറ്റര്‍ വരെ ഉയരം വയ്ക്കാവുന്ന കുറ്റിച്ചെടിയാണ് "പോയിന്‍സെറ്റിയ പൾക്കെറീമ". 7 മുതല്‍ 16 സെന്റീമീറ്റര്‍ വരെ നീളമുള്ള കടുംപച്ച ഇലകള്‍ അതിനുണ്ട്. വര്‍ണ്ണപ്പകിട്ടുള്ള സഹപത്രങ്ങളുടെ നിറം മിക്കവാറും തീച്ചുവപ്പായിരിക്കും. എങ്കിലും ഇളംചുവപ്പ്, പിംഗല, ഇളംപച്ച, ക്രീം നിറങ്ങളും അവയ്ക്കാകാം. നിറവും ക്രമീകരണവും മൂലം സഹപത്രങ്ങള്‍ പുഷ്പദളങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും അവ യഥാര്‍ത്ഥത്തില്‍ ഇലകള്‍ തന്നെയാണ്. പ്രകാശപരിവൃത്തിയുടെ (Photo-periodism) ഫലമായാണ് സഹപത്രങ്ങള്‍ക്ക് ഊവിധം നിറപ്പകിട്ടുണ്ടാകുന്നത്.
തുടര്‍ച്ചയായി 12 മണിക്കൂന്‍ നിരക്കില്‍ 5 ദിവസത്തേക്കെങ്കിലും ഇരുട്ടു ലഭിച്ചെങ്കിലേ അവയ്ക്ക് നിറപ്പകിട്ടുണ്ടാവുകയുള്ളൂ. അതേസമയം വര്‍ണ്ണനിര്‍മ്മിതിക്കു വേണ്ട ഊര്‍ജ്ജം സമാഹരിച്ച് നിറങ്ങളുടെ പകിട്ടു നിലനിര്‍ത്താന്‍ പകല്‍ മുഴുവന്‍ സമൃദ്ധമായ സൂര്യപ്രകാശം ആവശ്യവുമാണ്.
പോയിൻസെറ്റിയായുടെ പൂക്കള്‍ അനാകര്‍ഷകവും പരാഗണസഹായികളെ ആകര്‍ഷിക്കാത്തവയുമാണ്. ഇലക്കൂട്ടങ്ങള്‍ക്കു നടുവില്‍ ചെറിയ മഞ്ഞവ്യൂഹങ്ങളായി അവ കാണപ്പെടുന്നു. ഈ സസ്യത്തിന്റെ സ്വദേശം മെക്സിക്കോ ആണ്.തെക്കൻ സിനലോവ മുതൽ, ചിയാപാസും ഗ്വാട്ടിമാലയും വരെ ശാന്തസമുദ്രതീരമാകെ, ഇടത്തരം ഉന്നതികളിലെ ഇലപൊഴിയും കാടുകളിൽ ഇവ വന്യമായി വളരുന്നു. ഗൂയെരെരോ, ഓക്സാക്കാ, ചിയാപ്പാസ് മുതലായ ഉൾനാടുകളിലെ അത്യഷ്ണമേഖലകളിലുള്ള വനങ്ങളിലും ഇവ വളരുന്നു.
No comments:
Post a Comment