സൈഗോഫില്ലേസീ (Zygophyllaeceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യമാണ് ധന്വയാസം. ശാസ്ത്രനാമം: ഫാഗോണിയ ക്രെട്ടിക്ക (Fagonia cretica), ഫാഗോണിയ അറബിക്ക (Fagonia arabica). പഞ്ചാബ്, ഗംഗാസമതലം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്ന ധന്വയാസം കേരളത്തില്‍ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ.
40 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഓഷധിയാണ് ധന്വയാസം. ഗ്രന്ഥിമയമായ തണ്ട് കനം കുറഞ്ഞതും തിളക്കമുള്ളതുമാണ്. തണ്ടില്‍ നിറയെ മുള്ളുകളുണ്ടായിരിക്കും. നാനാവശത്തേക്കും ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഓഷധിയാണിത്. സൂചിപോലെ നേര്‍ത്ത് അഗ്രം കൂര്‍ത്ത ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും.
No comments:
Post a Comment