ഇലകളുടെ ആകൃതി, നിറം എന്നീ കാര്യങ്ങളില്‍ ഒന്നിനൊന്ന് വേറിട്ട് നില്‍ക്കുന്ന ഒരു അലങ്കാര ഇലച്ചെടിയാണ് ക്രോട്ടണ്‍. ശ്രീലങ്കന്‍ സ്വദേശിയെന്ന് കരുതുന്ന ഈ അലങ്കാരച്ചെടിയുടെ ഏറ്റവും അധികം അലങ്കാര- സങ്കര ഇനങ്ങളും ഇന്ത്യയിലാണ് കാണുന്നത്. ഇന്ത്യയില്‍ കാണപ്പെടുന്നവയില്‍ ഏകദേശം 800 ഇനങ്ങളില്‍ ഏറിയപങ്കും ബാംഗ്ലൂരില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്.
കൃത്രിമപരാഗണത്തിലൂടെ ഉത്പാദിപ്പിക്കുന്ന വിത്തുകള്‍ ഉപയോഗിച്ചാണ് ക്രോട്ടണ്‍ ചെടികളില്‍ പുതിയവ ഉണ്ടാക്കുന്നത്. കൂടാതെ തണ്ടുകള്‍ മുറിച്ചുനട്ടും പതിവയ്ച്ചും പുതിയ ചെടി ഉത്പാദിപ്പിക്കുന്നുണ്ട്.
മുറിച്ചുനട്ടുള്ള ഉത്പാദനം ഒരടിയോളം നീളമുള്ളതും മുകുളങ്ങള്‍ ഉള്ളതുമായ തണ്ടുകള്‍ മുറിച്ചുനട്ടാണ് ക്രോട്ടണ്‍ സാധാരണയായി വളര്‍ത്തുന്നത്. മുറിച്ചെടുക്കുന്ന തണ്ടുകള്‍ ഇലകള്‍ മാത്രം നീക്കം ചെയ്തെടുക്കുന്നു. തണ്ടുകള്‍ വേഗത്തില്‍ വേര് പിടിക്കുന്നതിലേക്കായി റൂട്ടിംഗ് ഹോര്‍മോണുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിലേയ്ക്കായി മുറിച്ച തണ്ടുകള്‍ ആദ്യം വെള്ളത്തില്‍ മുക്കി നനച്ചശേഷം ഹോര്‍മോണ്‍ പൊടിയില്‍ മുക്കി നടീല്‍ മിശ്രിതം നറച്ച കവറുകളില്‍ നടാവുന്നതാണ്. ചുവന്ന മണ്ണ്, ആറ്റുമണല്‍ എന്നിവ ഒരേ അളവില്‍ എടുത്ത് അതില്‍ ചാണകപ്പൊടി ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. സെപ്റ്റംബര്‍, നവംബര്‍ എന്നീ മാസങ്ങളാണ് ക്രോട്ടണ്‍ നടുന്നതിന് ഏറ്റവും നല്ല കാലാവസ്ഥ. അനുകൂല സാഹചര്യങ്ങളില്‍ ഒന്ന്- ഒന്നര മാസത്തിനുള്ളില്‍ വേരുകള്‍ വളര്‍ന്നുതുടങ്ങും. ചെറിയ തണലില്‍ വളര്‍ന്ന് പുതിയ കൂമ്പും ഇലകളും ആയാല്‍ സ്ഥിരമായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന മാധ്യമം നിറച്ച ചട്ടികളിലേയ്ക്കോ തറയിലേയ്ക്കോ മാറ്റി നടാവുന്നതാണ്[
No comments:
Post a Comment