ഒരിനം നിത്യഹരിത ഫലസസ്യമാണ് അക്കി. (ശാസ്ത്രീയനാമം: Blighia sapida). വര്‍ഷത്തില്‍ എല്ലാക്കാലത്തും ഇവയില്‍ ഫലം ഉണ്ടാകുന്നു. ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി. ഇവ വെജിറ്റബിള്‍ ബ്രെയിൻ എന്നും അറിയപ്പെടുന്നു.
പത്തു മീറ്റര്‍ വരെ ഉയരത്തില്‍ നിരവധി ശാഖോപശാഖകളായി അക്കി വളരുന്നു. ഇലകള്‍ സംയുക്തപത്രങ്ങളാണ്. മരത്തില്‍ നിറയെ ചുവപ്പു നിറത്തിലുള്ള ഫലം ധാരാളമായി കാണപ്പെടുന്നു. കശുമാങ്ങയോടു സാമ്യമുള്ള ഇനം പഴങ്ങളാണ് ഇവയില്‍ വളരുന്നത്. ഇളംകായകള്‍ പച്ച നിറത്തിലും പാകമായവ മഞ്ഞ, പഴുത്തവ ചുവന്ന നിറത്തിലും കാണപ്പെടുന്നു. ഇവ അലങ്കാരസസ്യമായും വളര്‍ത്തുന്നുണ്ട്. ഇവയിലെ ഫലം മാംസളമായ പുറംതൊലിയോടും അകത്ത് തലച്ചോറ് ആകൃതിയില്‍ പരിപ്പ്, കറുത്ത ചെറിയ വിത്തുകള്‍ എന്നിവയോട് കൂടിയതുമാണ്. പഴുത്ത കായ്കളില്‍ നിന്നും പരിപ്പ് നേരിട്ടു ഭക്ഷിക്കാവുന്നതാണ്. കറി വെയ്ക്കാനും ഇവയുടെ പരിപ്പ് ഉപയോഗിക്കുന്നു. അക്കിയുടെ മൂപ്പെത്താത്ത കായയില്‍ വിഷം അടങ്ങിയിരിക്കുന്നതിനാല്‍ ഇതു ഭക്ഷ്യയോഗ്യമല്ല.

No comments:
Post a Comment