തെക്കേ അമേരിക്കന്‍ സ്വദേശിയായ ഒരു അലങ്കാര വള്ളിച്ചെടിയാണ് മാന്‍ഡെവില്ല. (ആംഗലേയം:Mandevilla). നിത്യഹരിതസസ്യമായ ഇത്; കേരളത്തില്‍ മഴക്കാലം ഒഴികെയുള്ള എല്ലാ കാലത്തും നല്ലരീതിയില്‍ പൂവിടുന്നൊരു സസ്യം കൂടിയാണ്.
കടും പച്ചനിറത്തില്‍ ഇലകള്‍ ഉണ്ടാകുന്ന ഒരു സസ്യമാണിത്. ചെറിയ ചെടിയായിരിക്കുമ്പോള്‍ തന്നെ നല്ല രീതിയില്‍ പൂവിടാറുള്ള ഈ വള്ളിച്ചെടിയുടെ തണ്ട് മുഴുവനും വിഷമയമായ നീരുള്ളതാണ്. പൂക്കള്‍ക്ക് കോളാമ്പിപ്പൂവിന്റെ ആകൃതിയാണുള്ളത്. വെള്ള, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങളിള്‍ ഒറ്റനിര ഇതളുകളുള്ള പൂക്കള്‍ ഉണ്ടാകുന്ന ഇനവും പിങ്ക് നിറത്തില്‍ രണ്ട് നിര ഇതളുകളുള്ള പൂക്കള്‍ ഉണ്ടാകുന്ന ഇനവും ഉണ്ട്. കൂടാതെ വെള്ള നിറമുള്ള പൂക്കള്‍ക്ക് നേരിയ സുഗന്ധവും ഉണ്ടായിരിക്കും.
No comments:
Post a Comment