നാരകവര്‍ഗത്തിലേറ്റവും വലിയ ഫലങ്ങളുണ്ടാകുന്ന സസ്യങ്ങളിലൊന്നാണ് ബബ്ലിമാസ് എന്ന കമ്പിളി നാരകം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ കാണുന്ന ഈ വൃക്ഷത്തെ പതിനഞ്ചടിയിലേറെ ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഇവ മലേഷ്യന്‍ സ്വദേശിയാണെന്ന് കരുതുന്നു. കമ്പുകളിലും തടിയിലും മുള്ളുകള്‍ ഉണ്ടാകും. വലിയ ബോള്‍പോലെയുള്ള കായ്കളാണ് ബബ്ലിമാസില്‍ ഉണ്ടാകുന്നത്. കട്ടിയുള്ള പുറന്തോടിനുള്ളില്‍ ധാരാളം അല്ലികളുണ്ടാകും. അല്ലികളുടെ പുറത്തെ തൊലിപൊളിച്ച് മാംസളമായ ഭാഗം കഴിക്കാം.
മാധുര്യംനിറഞ്ഞ ഇവയില്‍ കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, ജീവകങ്ങള്‍ എന്നിവ സമൃദ്ധമായി ഉണ്ട്. ഇത് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. വേനല്‍ക്കാലമാണ് ബബ്ലിമാസ് വൃക്ഷത്തിന്റെ പഴങ്ങളുടെ കാലം. ഒരു വൃക്ഷത്തില്‍തന്നെ ഒട്ടേറെ പഴങ്ങളുണ്ടാകും. കൃഷി ചെയ്യാന്‍ ഇവയുടെ കായ്കള്‍ക്കുള്ളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പാകി കിളിര്‍പ്പിച്ചതോ, ഒട്ടു തൈകളോ ഉപയോഗിക്കാം. ഒട്ടുതൈകള്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ കായ്ഫലം നല്കിത്തുടങ്ങും.
No comments:
Post a Comment