കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുരൂപമാണെങ്കിലും കാര്യമായി പ്രചാരത്തിലാകാത്ത ബ്രസീലിയന്‍ പഴവര്‍ഗ സസ്യമാണ് 'ജബോട്ടിക്കാബ'. ഉഷ്ണമേഖല കാലാവസ്ഥയിലെങ്ങും കാണുന്ന പേരയുടെയും ജാംബയുടെയും അടുത്ത ബന്ധുവായ ജബോട്ടിക്കാബ 'മിര്‍ട്ടേസിയേ' സസ്യ കുടുംബത്തിലെ അംഗമാണ്.
ചെറുസസ്യമായി ശാഖകളോടെ വളരുന്ന സ്വഭാവമാണ് ഇവയ്ക്ക്. വേനല്‍ക്കാലത്ത് പൂത്ത് തുടങ്ങുന്ന ഇവയുടെ തായ്ത്തടിയിലും ശാഖകളിലും കുലകളായി ചെറുപൂക്കള്‍ കാണാം. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന കായ്കള്‍ക്ക് ചെറുമുന്തിരിക്കായ്കളുടെ രൂപമാണ്. കായ്കള്‍ പഴുക്കുമ്പോള്‍ കറുത്ത നിറമായിരിക്കും. ഇവ നേരിട്ട് ഭക്ഷിക്കാം. മാധുര്യം നിറഞ്ഞ പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, വൈറ്റമിന്‍ സി, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങളുണ്ട്. പഴങ്ങളില്‍നിന്ന് ജ്യൂസ്, ജെല്ലി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുകയും ചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വളരുന്ന ജബോട്ടിക്കാബ ഭാഗികതണലിലും വെയിലിലും ഒരുപോലെ അനുയോജ്യമാണ്. എട്ടുവര്‍ഷമെടുക്കും ജബോട്ടിക്കാബ കായ്ഫലം തരാന്‍ എന്ന ന്യൂനതയുണ്ട്. കര്‍ണാടകത്തില്‍ പരീക്ഷണാര്‍ഥം കൃഷിയാരംഭിച്ച ജബോട്ടിക്കാബ നാട്ടിലെ പഴത്തോട്ടങ്ങളില്‍ എത്തുന്ന കാലം വിദൂരമല്ല.

No comments:
Post a Comment