ആയുര്‍വേദത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം. ഇന്ത്യയില്‍ മിക്കയിടത്തും ഈ കുറ്റിച്ചെടി സുലഭമായി വളരുന്നു. അക്കാന്തേസീ കുടുംബത്തില്‍ പെട്ട ആടലോടകം രണ്ടു തരമുണ്ട്.
- ചെറിയ ആടലോടകം
- വലിയ ആടലോടകം
ശാസ്ത്രീയ നാമം ആഡത്തോഡ വസിക്ക Adhatoda vascica Nees) ആണ്. ഇതിന് 14ലേറെ ജോടി ഞരമ്പുകള്‍ വരെ ഉണ്ടാകും.
Adhatoda Zeylanica Medik എന്നതിനേയും ആടലോടകമായി പറയുന്നു. പച്ചില വളമായി ഉപയോഗിക്കുന്നു. മഞ്ഞ ചായം ഉണ്ടാക്കുന്നതിനു് ഇല ഉപയോഗിക്കുന്നുണ്ടു്. ചില ആല്‍ക്കലോയ്ഡുകളുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഫംഗസ്സും കീടങ്ങളും ആക്രമിക്കാത്തതു കൊണ്ടു പഴങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു . ഇതിന്റെ ഇലകള്‍ക്ക് സുഖകരമല്ലാത്ത മണമുള്ളതു കാരണം മൃഗങ്ങള്‍ തിന്നാറില്ല. ആയതിനാല്‍ വേലിച്ചെടിയായും വളര്‍ത്താല്‍ പറ്റിയതാണു്.
- ഔഷധഗുണം
രക്തസ്രാവത്തെ ശമിപ്പിക്കുന്നു.രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസം,ശ്വാസം എന്നിവയേയും ശമിപ്പിക്കും. കൂടാതെ, ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും. ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.
ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേല് ചേര്‍ത്ത് പതിവായി കുടിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്ന വാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍ കഫം ഇല്ലാതാവുകയും, തണലില്‍ ഉണക്കിപ്പൊടിച്ച ഇലക്കഷായംപഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങള്‍ ആടലോടക വേര് ചേര്‍ത്തുണ്ടാക്കുന്നതാണ്.
No comments:
Post a Comment