പ്രസിദ്ധമായ ഔഷധ വൃക്ഷങ്ങളിലൊന്നാണ് അത്തി. ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ ലഭിക്കുന്ന അത്തിയെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെടുന്നു.
മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ് അത്തി. (ശാസ്ത്രീയനാമം: Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.ഇടത്തരം വൃക്ഷമായി ധാരാളം ശാഖകളോടെയാണ് ഇവയുടെ വളര്‍ച്ച. തടിയിലും ഇലയിലുമെല്ലാം കറയുടെ സാന്നിധ്യമുണ്ട്. തടിയിലും ശാഖകളിലുമാണ് കായ്കള്‍ ഉണ്ടാവുക. കായ്കള്‍ക്ക് ഉള്ളില്‍ പൂക്കള്‍ കാണപ്പെടുന്നു എന്ന അപൂര്‍വതയും ഇവയ്ക്കുണ്ട്. പഴുത്ത കായ്കള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. അത്തിയുടെ തൊലി തിളപ്പിച്ചാറിയവെള്ളം മുറിവുകള്‍, ത്വക്ക്‌രോഗങ്ങള്‍ ബാധിച്ച ഭാഗങ്ങള്‍ എന്നിവ കഴുകാന്‍ ഉപയോഗിക്കാം.
അത്തിയുടെ ചെറുശാഖകളില്‍ നിന്ന് പതിവെച്ച് വേരുപിടിപ്പിച്ച തൈകള്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ഇവ തഴച്ചുവളര്‍ന്ന് സമൃദ്ധമായി ഫലങ്ങളുണ്ടാകും. തണല്‍മരമായും അത്തി വളര്‍ത്താം.
അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്.കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.
തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.
No comments:
Post a Comment