ഒരു അലങ്കാര സസ്യയിനമാണ് ഓനഗ്രേസിയെ (Onagraceae) കുടുംബത്തില്‍ പെട്ട ഫ്യൂഷിയ. രണ്ടായിരത്തില്‍പ്പരം ഇനങ്ങൾ ഈ വർഗ്ഗത്തില്‍ കാണപ്പെടുന്നു. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇതിന്റെ ഉത്ഭവം .
കുറ്റിച്ചെടിയായ ഈ സസ്യത്തില്‍, സ്ത്രീകളുടെ ഒരു ആഭരണമായ കുടഞാത്തു (ജിമിക്കി) പോലെ തൂങ്ങിക്കിടക്കുന്ന പൂക്കള്‍ ഉണ്ടാകുന്നു. ബാഹ്യദളങ്ങള്‍ക്കും ദളങ്ങള്‍ക്കും രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്. വെള്ളയും ചുവപ്പും, മാന്തളിർ വർണവും, ചുവപ്പും, ഇളം ചുവപ്പും ഓറഞ്ച് കലർന്ന കടുംചുവപ്പും തുടങ്ങിയ പല നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന മിക്ക ഇനങ്ങളും ഫ്യൂ.ഫ്യൂൽജൻസിൻറേയും ഫ്യൂ.മാഗെല്ലാനിക്കയുടേയും സങ്കര ഇനങ്ങളാണ്. ചട്ടികള്‍ , തൂക്കിയിട്ടിരിക്കുന്ന ചട്ടികള്‍ , ട്രഫുകള്‍, വലിയ പാത്രങ്ങള്‍ , ജനല്‍ അറകള്‍ എന്നിവിടങ്ങളില്‍ വളർത്തുന്നതിനു ഈ ചെടി ഉത്തമമാണ്. തഴച്ചു വളരുന്നതിനു തണുപ്പും ഈര്‍ പ്പവുമുള്ള പരിസ്ഥിതി ആവശ്യമാണ്. കുന്നിൻപ്രദേശങ്ങളിലും മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഈ ചെടി നന്നായി വളരുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്.
No comments:
Post a Comment