കേരളത്തിലെ ഉദ്യാനങ്ങളിലും വീടുകളിലും ധാരാളമായി കണ്ടുവരുന്നു അലങ്കാര സസ്യമാണ് പൂച്ചവാലന്‍ ചെടി(Acalypha hispida). ഇടതൂര്‍ന്ന് നില്ക്കുന്ന കടും പച്ച ഇലച്ചാര്ത്തുകല്ക്കിടയില് ചുവന്ന നിറത്തില്‍ പൂച്ചവാലിനു സദൃശമായ പൂങ്കുലകളോടെ ഈ ചെടി കാണപ്പെടുന്നു.
പരിപാലന രീതി
നല്ല നീര് വാര്ച്ചയുള്ളമണ്ണും, ചുടുള്ള കാലാവസ്ഥയും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് പൂച്ചവാലന്‍ ചെടി. തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷത്തില്‍ ഈ ചെടി നന്നായി വളരും. അവശ്യത്തിന് വെള്ളവും വളവും ലഭിച്ചാല്‍ ഈ ചെടി തഴച്ചു വളരുകയും ധാരാളം പൂങ്കുലകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും. കമ്പ് മുറിച്ച് നട്ടാണ് പൂച്ചവാലന്‍ ചെടി വംശ വര്‍ദ്ധന നടത്തുന്നത്.മുറിചെടുത്ത കമ്പുകള്‍ മണല്‍ കലര്‍ന്ന വളമിശ്രിതത്തില്‍ നട്ടാണ് വേരു പിടിപ്പിക്കുന്നത്. വളപ്രയോഗത്തോട് നന്നയി പ്രതികരിക്കുന്ന ഈ ചെടി വളരെയെളുപ്പം വീട്ടുമുറ്റങ്ങളില്‍ വളര്‍ത്തിയെടുക്കാവുന്ന ഒരു അലങ്കാര ചെടിയാണ്..
No comments:
Post a Comment