
അശോകം ഉള്‍പ്പെടുന്ന സിസാൽപിനേസിയേ കുടുംബത്തില്‍പെടുന്ന ഒരു ചെടിയാണ് ശിംശപാവൃക്ഷം. (ശാസ്ത്രീയനാമം: Amherstia nobilis). orchid tree, queen of flowering trees എന്നെല്ലാം അറിയപ്പെടുന്നു. Amherstia ജനുസ്സിലെ ഏക സ്പീഷിസ് ആണ് ഈ ചെടി. 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. പൂവിന്റെ മുഖ്യദളത്തിനു ചുറ്റുമായി ധാരാളം ചെറുദളങ്ങള്‍ ചേര്‍ന്ന വ്യത്യസ്ത രൂപമാണ്. ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമാണ് ഇവ. ചെടിയുടെ ശാഖകള്‍ താഴേയ്ക്ക് ഒതുങ്ങിയ പ്രകൃതമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പൂക്കള്‍ കാണപ്പെടുക. ഇലകള്‍ സാധാരണപോലെ പച്ചയും തളിരിലകള്‍ തവിട്ടുനിറവുമാണ്. മ്യാന്മാര്‍ ആണ് ജന്മദേശം. അതിനാല്‍ Pride of Burma എന്ന് അറിയപ്പെടുന്നു.
No comments:
Post a Comment