
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ചേരു് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കരിഞ്ചേര്. ഇംഗ്ലീഷില്‍ The black varnish tree എന്നു വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയനാമം (Holigarna arnottiana)എന്നാണ്. തമിഴില്‍ കരിം ചേര്, കാട്ടുചേര്, കരുങ്കരൈ എന്നും മലയാളത്തില്‍ കാട്ടുചേര്, ചേര, കാട്ടുചേര എന്നിങ്ങനെ പ്രാദേശികമായും അറിയപ്പെടുന്നു. ഇതിന്റെ വിഷാംശമുള്ള കറ ശക്തമായ ചൊറിച്ചില്‍ ഉണ്ടാക്കും. ചേരു തൊട്ടാലുണ്ടാവുന്ന ചൊറിച്ചില്‍ മാറാന്‍ താന്നിയുടെ തൊലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിച്ചാല്‍ മതി.
No comments:
Post a Comment