
ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ധാന്യമാണ് തിന. ചൈനയാണ് തിനയുടെ ജന്മദേശം. കളസസ്യമായും വഴിയോരങ്ങളിലും കണ്ടുവരുന്ന തിന; ഇറ്റാലിയന്‍ മില്ലറ്റ്, ജര്‍മ്മന്‍ മില്ലറ്റ്, ഹംഗേറിയന്‍ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. Poaceae സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Setaria italica എന്നാണ്. പക്ഷികളൂടേയും എലി പോലെയുള്ള ജന്തുക്കളുടേയും മുഖ്യ ആഹാരമായ ഇതിനെ മനുഷ്യരും ആഹരിക്കാറുണ്ട്.
No comments:
Post a Comment