Wednesday, 5 July 2017

കമണ്ഡലു

കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. അമേരിക്കയാണ് ഇതിന്റെ സ്വദേശം. നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന്‌ കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. 

Thursday, 25 May 2017

കുപ്പമേനി,പൂച്ചമയക്കി

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധ സസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.

Wednesday, 24 May 2017

കാട്ടാത്ത

ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ കാണുന്ന ഒരു ഫലവൃക്ഷമാണ് കാട്ടാത്ത അഥവാ ചക്കക്കണ്ടൽ. (ശാസ്ത്രീയനാമം: Annona glabra). ചീങ്കണ്ണികൾ ഇതിന്റെ ഫലം തിന്നുന്നതിനാൽ ചീങ്കണ്ണിയാപ്പിൾ എന്നും വിളിക്കറുണ്ട്. അമേരിക്കൻ തദ്ദേശവാസിയാണ്.ഉപ്പുവെള്ളത്തിലും ചതുപ്പിലുമെല്ലാം വളരുന്ന ഈ മരത്തിന് വരണ്ട മണ്ണിൽ വളരാനാവില്ല.

10 മുതൽ 12 മീറ്റർ വരെ വളരുന്ന ഈ മരത്തിന്റെ തടി മെലിഞ്ഞതും ചാരനിറത്തിൽ ഉള്ളതുമാണ്. ഉരുണ്ടതോ നീണ്ടുരുണ്ടതോ ആയ പഴം ആപ്പിളിന്റെയോ അതിലും കുറച്ചുകൂടിയോ വലിപ്പത്തിൽ ഉള്ളതാണ്. പച്ചനിറത്തിലോ മഞ്ഞനിറത്തിലോ തന്നെ താഴെവീഴുന്ന കായയുടെ വിത്തുകൾ ഒഴുകി പുതിയ സ്ഥലങ്ങളിൽ എത്തുന്നു. കാട്ടുപന്നിയുൾപ്പെടെ നിരവധി മൃഗങ്ങളുടെ ഭക്ഷണമാണ് ഇതിന്റെ ഫലം. രണ്ടു വർഷം കൊണ്ടു കായ്ക്കുന്ന ഈ മരത്തിന്റെ ഫലത്തിനുള്ളിൽ ഒരു സെന്റീമീറ്റർ നീളത്തിൽ മത്തങ്ങാക്കുരുപോലുള്ള നൂറിൽ കൂടുതൽ വിത്തുകളുണ്ടാവും.

അന്നോന സ്പീഷിസിലുള്ള മറ്റു ഫലങ്ങളുടെ വെള്ളനിറത്തിലുള്ള ഫലാന്തർഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ പഴത്തിന്റെയുള്ളിന്റെ നിറം മഞ്ഞയോ ഓറഞ്ചോ ആണ്. ഭക്ഷ്യയോഗ്യമാണ് കാട്ടാത്തയുടെ ഫലം. ജാം ഉണ്ടാക്കാൻ കൊള്ളാവുന്ന ഈ പഴം മാലദ്വീപിൽ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.നല്ല രുചിയും മണവും ഉണ്ടെങ്കിലും ഈ കുടുംബത്തിലെ മറ്റു അംഗങ്ങളായ ആത്ത, മുള്ളാത്ത, സീതപ്പഴം എന്നിവയുടെ സ്വീകാര്യത കാട്ടാത്തയ്ക്ക് ലഭിച്ചിട്ടില്ല. ഈ പഴങ്ങളുടെ മുകുളങ്ങൾ ബഡ്ഡ് ചെയ്യാൻ മുള്ളാത്ത തൈകൾ ഉപയോഗിച്ചു പരീക്ഷണം ഫ്ലോറിഡയിൽ നടത്തിയെങ്കിലും വലിയ വിജയമായിരുന്നില്ല.

2008 -ൽ നടത്തിയ ഒരു പഠനത്തിൽ ഇതിന്റെ വിത്തുകളിൽ നിന്നും കാൻസറിനെ പ്രതിരോധിക്കാനാവശ്യമായ സംയുക്തങ്ങൾ ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ടൽക്കാടുകളിൽ വളർന്ന് അതിന്റെ വളർച്ചയെ ഞെരുക്കുന്ന കാട്ടാത്തയെ ശ്രീലങ്കയടക്കം പലയിടങ്ങളിലും ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു. തീരങ്ങളിലെല്ലാം മെത്ത വിരിച്ച മാതിരി ചിതറിക്കിടക്കുന്ന ഇതിന്റെ വിത്തുകൾ മറ്റു ചെടികൾ മുളയ്ക്കുന്നതിനും വളരുന്നതിനും തടസ്സം നിൽക്കുന്നു.. ആത്തയെ ബഡ്ഡ് ചെയ്യാൻ ശ്രീലങ്കയിൽ കൊണ്ടുവന്ന ഈ മരം കൊളംബോയ്ക്ക് ചുറ്റുമുള്ള ചതുപ്പുകളിലെല്ലാം ഇന്ന് വ്യാപിച്ചിരിക്കുന്നു.

ശ്രീലങ്കയിൽ നിന്നുമാണ് കാട്ടാത്ത കേരളത്തിൽ എത്തിയതെന്നു കരുതുന്നതിനാൽ ഇതിനെ ലങ്കപ്പഴം എന്നും വിളിക്കാറുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കണ്ടൽ പ്രദേശങ്ങളിൽ കണ്ടുവരുന്നു. വിറവാലൻ ശലഭം ഈ ചെടിയുടെ ഇലയിൽ മുട്ടയിടാറുണ്ട്.

Tuesday, 23 May 2017

ഗാക്ക്


തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ കാണുന്ന പടര്‍ന്നുവളരുന്ന പഴച്ചെടിയാണ് 'ഗാക്ക്'. പാഷന്‍ ഫ്രൂട്ടുപോലെ കാണുന്ന ഇവയുടെ കായ്കള്‍ ഉരുണ്ടതും പുറത്ത് ചെറിയ മുള്ളുകള്‍ നിറഞ്ഞതുമാണ്. ഇവയുടെ ഉള്ളില്‍ കാണുന്ന വിത്തിനെ പൊതിഞ്ഞ ചുവന്ന മാംസള ഭാഗമാണ് ഭക്ഷ്യയോഗ്യം.

മാധുര്യം നിറഞ്ഞ ഇവയില്‍ വിറ്റാമിന്‍ എ., ബി. എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളെ 'പ്രതിരോധി'ക്കുന്ന ഔഷധമായി ഇത് മലേഷ്യയില്‍ ഉപയോഗിച്ചുവരുന്നു. വിദേശമലയാളികള്‍ ഒട്ടേറെ പഴവര്‍ഗച്ചെടികള്‍ കേരളത്തിലെത്തിച്ചെങ്കിലും ഗാക്കിന് ഇനിയും നാട്ടില്‍ പ്രചാരം ലഭിച്ചിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഇവയുടെ പഴക്കാലം ഡിസംബര്‍, ജനവരി മാസങ്ങളാണ്. ഗാക്ക് പഴങ്ങളില്‍ കാണുന്ന ചെറിയ വിത്തുകള്‍ നട്ടുവളര്‍ത്താം.

Friday, 19 May 2017

മധുരമൂറും മരാങ്ങ്


കടപ്‌ളാവിന് സമാനമായ വലിയ ഇലകളാണ് ഇതിനുള്ളത്. ആഞ്ഞിലി ച്ചക്കകള്‍ പോലെയുള്ള കായ്കള്‍ ഉണ്ടാകുന്നത് ശാഖാഗ്രങ്ങളിലാണ്.
നമ്മുടെ നാട്ടിലെ ആഞ്ഞിലിയുടെയും കടപ്‌ളാവിന്റെയും അടുത്ത ബന്ധുവായ മരാങ്ങ് ഉഷ്ണമേഖലാ രാജ്യങ്ങളായ ഇന്‍ഡൊനീഷ്യ യിലും മലേഷ്യയി ലുമെല്ലാം കാണപ്പെടുന്നു. 

ഇരുപത്തിയഞ്ച് മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ മരാങ്ങ് വളരും. 
കടപ്‌ളാവിന് സമാനമായ വലിയ ഇലകളാണ് ഇതിനുള്ളത്. ആഞ്ഞിലിച്ചക്കകള്‍ പോലെയുള്ള കായ്കള്‍ ഉണ്ടാകുന്നത് ശാഖാഗ്രങ്ങളിലാണ്. പുറത്ത് ചെറിയ മുള്ളുകള്‍ ഉള്ള ഇവ പഴുക്കുമ്പോള്‍ മഞ്ഞനിറമായിത്തീരും.

മരാങ്ങ് പഴത്തിനുള്ളിലെ മാധുര്യമേറിയ ചുളകള്‍ക്ക് വെള്ളനിറമാണ്. ഇവ നേരിട്ടുകഴിക്കാം. ഇവയുടെ ചെറുവിത്തുകള്‍ വറുത്ത് ഭക്ഷിക്കുകയുമാകാം. മരാങ്ങ് വിത്തുകള്‍ മുളപ്പിച്ചെടുത്ത തൈകള്‍ കൃഷിചെയ്യാനും ഉപയോഗിക്കാം. കടപ്‌ളാവ് വളരുന്ന എല്ലാ സ്ഥലങ്ങളിലും ഇവ വളരും. 

കേരളത്തിലെ പഴത്തോട്ടങ്ങളില്‍ ഇപ്പോള്‍ മരാങ്ങും സ്ഥാനംപിടിച്ചുതുടങ്ങിയിട്ടുണ്ട്.

Thursday, 18 May 2017

ബേര്‍ഡ്‌സ് ചെറിതൂണുപോലെയുള്ള തായ്ത്തടിക്കു മുകള്‍ഭാഗത്ത് കുടപിടിപ്പിച്ചുതുപോലെ താഴേക്കൊതുങ്ങിയ ശാഖകള്‍ നിറയെ ചെറിയ ഇലകളും മുത്തുമണികളെ അനുസ്മരിപ്പിക്കുന്ന ചുവപ്പുനിറത്തില്‍ പഞ്ചസാര മധുരമുള്ള കായ്കളുമായി കാണുന്ന ചെറുവൃക്ഷമാണ് 'ബേര്‍ഡ്‌സ് ചെറി'. 

പഴങ്ങള്‍ കഴിക്കാന്‍ സദാസമയവും ചെറുപക്ഷികള്‍ ഈ ചെടിയില്‍ വിരുന്നെത്തു ന്നതിനാലാണ് 'ബേര്‍ഡ്‌സ് ചെറി' എന്ന പേരുലഭിക്കാന്‍ കാരണം. തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഇവയുടെ ചുവട്ടിലുള്ള ശാഖകള്‍ മുറിച്ച് മുകള്‍ഭാഗം പടരാനനുവദിച്ചാല്‍ കൂടുതല്‍ മനോഹരമായി തോന്നും. ബേര്‍ഡ് ചെറിയുടെ ചെറുപഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്നതാണ് ഇവയുടെ സ്വാദ്. ബേര്‍ഡ് ചെറി പാതയോരങ്ങളില്‍ തണല്‍ മരമായും പൂന്തോട്ടങ്ങള്‍ക്കരികിലായി ഭംഗിക്കും വളര്‍ത്താം. വേനല്‍ക്കാലത്താണ് ഇവയുടെ പ്രധാന പഴക്കാലമെങ്കിലും ഇടയ്‌ക്കൊക്കെ കായ്കളുണ്ടാകും. ബേര്‍ഡ് ചെറിയുടെ ശാഖകളില്‍ നിന്നു പതിവെച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താനുപയോഗിക്കാം. ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവയില്‍ കായ്കള്‍ ഉണ്ടായിത്തുടങ്ങും.

Monday, 15 May 2017

മരൽ


ഉഷ്ണപ്രദേശങ്ങളിൽ വന്യമായി വളരുന്ന, വിഷഹര ഔഷധമായി ഉപയോഗിക്കുന്ന സസ്യമാണ് മരൽ. ശാസ്ത്രീയനാമം: സാൻസേവിയേറിയ ട്രൈഫാഷിയേറ്റ . Sansevieria trifasciata കുടുംബം: '''അസ്പരാഗേഷ്യേ''' (Asparagaceae), ആയുർവേദത്തിൽ പാമ്പിൻ വിഷദംശത്തിനു പരിഹാരമായി ഈ ചെടിയെ ഉപയോഗിച്ചു വരുന്നു. രാത്രിയിലും ഓക്സിജൻ ഉണ്ടാക്കാൻ കഴിവുള്ള ഒരു സസ്യമാണിത്.. 
ചൂടുകൂടുതലായുള്ളതും വെള്ളം കുറവുള്ളതുമായ സ്ഥലങ്ങളിൽ വന്യമായി വളരുന്നു. നൈജീരിയയിലും കോംഗോയിലും ഇന്ത്യയിലും ഇവ കാണപ്പെടുന്നു.
60 സെ.മീ ഉയരത്തിൽ വളരുന്ന നിത്യഹരിത, അർധ്ഹരസഭരസസ്യമാണിത്. ഭൂമിക്കടിയിലായി പ്രകന്ദമുണ്ട് (കിഴങ്ങ്) പ്രകന്ദത്തിന്റെ ശാഖാഗ്രത്തിൽ നിന്ന് ഇലകൾ മുളക്കുന്നു. പ്രകന്ദങ്ങൾ ചിലപ്പോൾ മണ്ണിനു പുറത്തും കാണപ്പെടാം. ഇലകൾ താഴെ നിന്നും മുകളിലേക്ക് ചൂണ്ടി നിൽകുന്നു. ഇവക്ക് കടുത്ത പച്ച നിറമായിരിക്കും. 6-25 ഇലകൾ കാണപ്പെടുന്നു. ഒരിലക്ക് 40-60 സെ.മീ. നീളം ഉൺറ്റാവാം. അഗ്രം കൂർത്തതുമാണ്. ഉടനീളം ഇളം മഞ്ഞ്ഞ നിറത്തിലോ പച്ച നിറത്തിലോ വരകൾ പോലെ കാണാൻ സാധിക്കും . ശാസ്ത്രീയ നാമമായ ട്രൈഫേഷ്യ എന്നാൽ മൂന്ന് ചെണ്ടുകൾ എന്നാണ്>  ഇന്ന് കൂടുതലായും അലങ്കാര സസ്യമായി വളർത്തി വരുന്നു .
നാസയുടെ ശുദ്ധവായു പഠനങ്ങളിൽ ഈ ചെടിക്ക് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

Saturday, 13 May 2017

മൂട്ടിപ്പഴം Baccaurea ‌

 കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടി (ശാസ്ത്രീയനാമം: Baccaurea courtallensis). മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുന്തപ്പഴം, മൂട്ടിക്കാ എന്നിങ്ങനെ അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. മരത്തിന്റെ മൂട്ടിൽ കായ്ക്കുന്നതിനാലാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി, ആമ,അണ്ണാൻ. മുയൽ, കേഴാ തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. അപൂർവമായി ശിഖരങ്ങളിലും കായ് ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂൾ കടും ചുമപ്പ് നിറമാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. കായ്‌കൾ കറുപ്പു നിറമായിരിക്കും പിന്നീട് വയലറ്റ് കലർന്ന നീല നിറവും വിളയും തോറും ചുമപ്പു നിറമാകുന്നു പഴുക്കുമ്പോൾ കടും ചുമപ്പ് നിറമാകുന്നു. ചിലമരങ്ങളിലെ കായ്‌കൾ പഴുക്കുമ്പോൾ ഇളം റോസ് നിറമായിരിക്കും. ഫലത്തിനു വലിയ നെല്ലിക്കയുടെ വലിപ്പമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുക, ചെറിയ പുളിപ്പും മധുരവും ചേർന്നതാണ് രുചി മണമില്ല എങ്കിലും തേൻ മധുരമാണ് പഴത്തിനു. കായുടെ തോടും കഴിക്കുവാൻ നല്ല രസമാണ് നല്ല പുളി രസമാണ് തടി ഈടും ബലവുമുള്ളതാണ്, തടിയാകുവാൻ കാലങ്ങൾ താണ്ടെടിവരും, പണ്ട് കാലത്ത് കിണറിനു തൂണിടുവാനും പാലമിടുവാനും കൂടുതൽ ഉപയോഗിച്ചിരുന്നത് മൂട്ടിയുടെ തടിയാണ്, അതുപോലെ ആട്ടിൻ കൂടുകൾ ഷെഡുകൾ ഇവയൊക്കെ നിർമ്മിക്കുവാൻ മൂട്ടി തടികൾ ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോൾ വലിയ നഴ്സറികളില്‍ തൈ വാങ്ങുവാൻ ലഫിക്കും.. നട്ട് അഞ്ചാം വർഷം മുതൽ പൂക്കൾ ഉണ്ടാകുമെങ്കിലും പത്ത് വർഷം കഴിഞ്ഞു മാത്രമേ കായ്‌ ലഫിക്കുകയുള്ളു അതുപോലെതന്നെ മൂട്ടി ആൺ മരവും പെൺ മരവും ഉണ്ട്..പെൺ മരങ്ങളിൽ മാത്രമേ ഫലം ഉണ്ടാകുകയുള്ളൂ, ആൺ മരങ്ങൾ അഞ്ചാം വർഷം മുതൽ പൂത്തുതുടങ്ങും പൂക്കൾ കാണുവാൻ വളരെ ഭംഗിയാണ് പ്രദേശമാകെ മണവും ഉണ്ടാകും..

Thursday, 11 May 2017

മൈല അഥവാ മയിലെള്ള് അഥവാ മയില. (ശാസ്ത്രീയനാമം: Vitex altissima).

കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് മൈല അഥവാ മയിലെള്ള് അഥവാ മയില. (ശാസ്ത്രീയനാമം: Vitex altissima). വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മർ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്. ഫർണിച്ചർ നിർമ്മാണത്തിനായും മറ്റും തടി ഉപയോഗിക്കുന്നു. തടിക്കു മഞ്ഞ കലർന്ന തവിട്ടു നിറമാണ്. ഗൃഹോപകരണങ്ങൾക്കു ഉത്തമമാണ് തടി. തേക്കിനെക്കാൾ ഈടു നിൽക്കും. എങ്കിലും തടി വളവും കേടുമില്ലാതെ കിട്ടാൻ വിഷമമാണ്.

കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ

സേഷെൽസിലെ രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു പനയാണ്‌ കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡി മെർ എന്നറിയപ്പെടുന്നത്. (മറ്റു പേരുകൾ: കൊക്കോദ് മെർ, കോക്കോ ഡി മെർ). ലോഡോയ്സീ മാൽദിവിക (Lodoicea maldivica) എന്നാണ് ഇതിന്റെ ശാസ്ത്രനാമം (ഇതിന്റെ ഉൽഭവം മാലദ്വീപുകളിലാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഈ പേര്‌ വന്നത്).

ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും ഈ വൃക്ഷത്തിന്‌ ആയുസ്സുണ്ട്. 800 വർഷം വരെ ഈ വൃക്ഷം നിലനിൽക്കുമെന്നും വാദങ്ങളുണ്ട്. 4000-ത്തോളം കടൽത്തെങ്ങുകൾ മാത്രമാണ്‌ ഇന്ന് ഭൂമിയിലുള്ളത്. ഇവയിൽ കൂടുതലും പ്രസ്ലിൻ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്‌. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കർശനനിയന്ത്രണത്തിന്‌ വിധേയമാണ്‌. അക്രാരിത്തെങ്ങ് എന്നും പേരുണ്ട്.

ആഫ്രിക്കൻ തീരങ്ങളിലെ കടലിൽ നിന്ന് ഇതിന്റെ തേങ്ങ കണ്ട നാവികരാണ്‌ ഇതിന്റെ കടൽത്തേങ്ങ (കൊക്കോ ഡെ മെർ) എന്നു വിളിച്ചത്.

Tuesday, 12 July 2016

ഞഴുക്

Leea indica leaves.jpg

Photo:  Vinayaraj
ഭാരതത്തിലെ നിത്യഹരിത വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ്‌ ഞഴുക്. മലയാളത്തിൽ ഞഴുക്, ഞള്ള്, കുടഞഴുക്, മണിപ്പെരണ്ടി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Leea indica (Burm.f.) Merr എന്നാണ്‌ . ഇത് Vitaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഛത്രി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ നാമം കുക്കൂരജിഹ്വ എന്നാണ്‌. 5 മീറ്റർ വരെ മ്യരം വയ്ക്കും.
ഏകദേശം എട്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. ഇതിന്‌ വലിയ ഇലകളാണുള്ളത്. ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. കായ്കൾക്ക് വൃത്താകൃതിയാണുള്ളത്. ഇവ കുലകളായി കാണപ്പെടുന്നു. വേരുകളും ഇലകളുമാണ്‌ ഔഷധഗുണമുള്ള ഭാഗങ്ങൾ. ഇളംകൊമ്പും തളിരിലയും കറിവയ്ക്കാൻ കൊള്ളാം, കായയും ചിലർ തിന്നാറുണ്ട്. ഇല നല്ല പച്ചിലവളമാണ്.

By Vinayaraj

Tuesday, 25 August 2015

പുളിവെണ്ട (Hibiscus sabdariffa)


മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരുപുളിയാണു് പുളിവെണ്ട.(Hibiscus sabdariffa) ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ടു്.
Hibiscus sabdariffa (1).jpgവിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. അറുപതു് സെന്റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പതു് സെന്റീ മീറ്റർ അകലങ്ങളിലായാണു് വിത്ത് പാകുന്നതു്. വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ടു്. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ടു്. ചെടി പൂത്ത് ഇരുപതു് ദിവസത്തിനുളളിൽ വിളവു് പാകമാകും. ചുവപ്പു നിറമായ പുഷ്പകോശങ്ങൾ പറിച്ചെടുത്താണു് ഉപയോഗിക്കുന്നതു്. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുക്കുന്നത്. ഒരു ചെടിയിൽ നിന്നും ഏതാണ്ടു് ഒരു കിലോഗ്രാം വരെ പുഷ്പകോശങ്ങൾ ലഭിക്കാറുണ്ടു്. .
വിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. അറുപതു് സെന്റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പതു് സെന്റീ മീറ്റർ അകലങ്ങളിലായാണു് വിത്ത് പാകുന്നതു്. വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ടു്. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ടു്. ചെടി പൂത്ത് ഇരുപതു് ദിവസത്തിനുളളിൽ വിളവു് പാകമാകും. ചുവപ്പു നിറമായ പുഷ്പകോശങ്ങൾ പറിച്ചെടുത്താണു് ഉപയോഗിക്കുന്നതു്. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുക്കുന്നത്. ഒരു ചെടിയിൽ നിന്നും ഏതാണ്ടു് ഒരു കിലോഗ്രാം വരെ പുഷ്പകോശങ്ങൾ ലഭിക്കാറുണ്ടു്.

Wednesday, 19 August 2015

അകത്തി (Sesbania grandiflora) Agati

പ്രമാണം:Starr 050518-1632 Sesbania grandiflora.jpgPapilionaceae സസ്യകുടുംബത്തില്‍ പെട്ട ഒരു ചെറു മരമാണ്‌ അകത്തി.

ഔഷധഗുണങ്ങള്‍
അകത്തിയുടെ മരത്തൊലിയില്‍ ടാനിന്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്‌ളം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

 ആയുര്‍വേദത്തില്‍
തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ക്കെട്ടും മാറാന്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുണ്‍(കുടല്‍പ്പൂണ്‍,ആകാരം),ഉഷ്ണ രോഗങ്ങള്‍ മാറുന്നത്തിന് ഉപയോഗിക്കുന്നു.

Tuesday, 18 August 2015

അക്കേഷ്യ (ശാസ്ത്രീയനാമം: Acacia auriculiformis)

photoഉഷ്ണമേഖലാ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരിനം നിത്യഹരിത വൃക്ഷമാണ് അക്കേഷ്യ (ശാസ്ത്രീയനാമം: Acacia auriculiformis). കേരളത്തിൽ വനവത്കരണത്തിന്റെ ഭാഗമായി അക്കേഷ്യ ഇന്ന് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ഓസ്ട്രേലിയയാണ് വൃക്ഷത്തിന്റെ സഹജമായ വാസമേഖല.

photoമരങ്ങൾ ഏകദേശം 15 വരെ മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 7 മുതൽ 15 സെന്റീമീറ്റർ വരെ നീളവും 1.5 സെന്റീമീറ്റർ വീതിയും കാണുന്നു. ഇലയിലെ സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ്. ഇവ മൂന്നു മുതൽ അഞ്ചു വരെ കാണപ്പെടുന്നു. 

photoവാസനയുള്ള ചെറിയ പൂക്കൾക്ക് നേർത്ത മഞ്ഞ നിറമാണ്. ഫെബ്രുവരി മുതൽ മൂന്നു മസത്തോളം സസ്യം പുഷ്പിക്കുന്നു. നീർവാഴ്ച ഉള്ള മണ്ണിൽ പൂക്കാലം രണ്ട് മാസത്തോളം നീളുന്നു. വിത്തിനു ജീവനക്ഷമത കുറവാണെങ്കിലും പുനരുത്ഭവം നന്നായി നടക്കുന്നു. പുനരുത്ഭവം വിത്ത് വഴിയും വേരുകൾ വഴിയും നടക്കുന്നുണ്ട്. തടിക്ക് വെള്ളയും കാതലും ഉണ്ടെങ്കിലും തടി പൊട്ടിപ്പോകുന്നതിനാൽ ഫർണിച്ചർ നിർമ്മാണത്തിനു യോഗ്യമല്ല. തടി വിറകായി ഉപയോഗിക്കുന്നു. മരത്തിനു വരൾച്ചയെ അതിജീവിക്കാൻ സാധിക്കുന്നുണ്ട്.
photoതരിശുഭൂമിയിൽ വനവൽക്കരണം നടത്താനും ചതുപ്പുകൾ വറ്റിക്കാനും വിറകിനുമൊക്കെയായി ഉപയോഗിക്കുന്ന അക്കേഷ്യ തദ്ദേശ ജൈവവൈവിധ്യത്തിനും വൻഭീഷണി ഉയർത്തുന്നു. 
photoവനമേഖലകൾക്കും ജീവിവർഗങ്ങൾക്കും പുല്ലിനങ്ങൾക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ. ഇവ മണ്ണിൽ നിന്നും വൻതോതിൽ ജലാംശം വലിച്ചെടുക്കുന്നു. സസ്യം പുഷ്പിക്കുമ്പോൾ വായുവിൽ പൂമ്പൊടി കലർന്ന് പരിസരവാസികൾക്ക് അലർജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കുന്നു.

Sunday, 7 June 2015

ലക്ഷ്മി തരു


'ലക്ഷ്മി തരു' ദിവ്യൗഷധമോ?ലക്ഷ്മി തരു അഥവാ Simarouba glauca എന്ന വൃക്ഷം ഒരു പക്ഷെ കല്പവൃക്ഷം ആയ തെങ്ങിന്റെ കാര്യം പറഞ്ഞത് പോലെ വിവിധ ഗുണഗണങ്ങള്‍ ഉള്ള ഒന്നുതന്നെയാണ്. വളരെ വൈവിധ്യമാര്‍ന്ന ഔഷധ ഘടകങ്ങളും എന്തിനു ബയോ ഇന്ധനം ആക്കാന്‍ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.

ചരിത്രം
 ഈ മരം കണ്ടു വന്നിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തദ്ദേശീയര്‍ ഇതിനെ, Paradise Tree, Bitterwood,dysentery bark എന്നീ പേരുകളാല്‍ വിശേഷിപ്പിക്കുന്നു.1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,1725 കാലഘട്ടങ്ങളില്‍ ഈ മരത്തിന്റെ പുറം തോട് ഫ്രാന്‍സില്‍ എത്തിക്കുകയും ദിസ്സെന്റ്രി യുടെ ചികില്‍സയ്ക്കു ആയി ഉപയോഗിക്കുകയും ചെയ്തു. പല രാജ്യങ്ങളിലും ഇത് പല വിധ അസുഖങ്ങള്‍ക്ക് ഉള്ള നാട്ടു മരുന്നായി ഉപയോഗിച്ച് പോരുന്നു. 

ഇന്ത്യയില്‍ ഈ വൃക്ഷം ബയോ ഡീസല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ആണ് പ്രധാനമായും എത്തിച്ചത്,ആഗോള താപനം തടയാനായി മഹാരാഷ്ട്രയില്‍ ഈ വൃക്ഷം അമേരിക്കയില്‍ നിന്ന് എത്തിച്ചു വെച്ച് പിടിപ്പിച്ചു. ഈ ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്.എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടു പിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന Quassinoids എന്ന plant alkaloids ഘടകങ്ങള്‍ ആണ്, ailanthinone, glaucarubinone, dehydroglaucarubinone and holacanthone തുടങ്ങി പലയിനം quassinoids ഇതില്‍ അടങ്ങിയിരിക്കുന്നു. 

 ഈ വസ്തുവിന് Anti Microbial properties & Cytotoxic properties തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്. Cytotoxic properties അഥവാ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനക്ഷമത ഉള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കാന്‍ കഴിയും ,lymphocytic leukemia എന്ന രക്താര്‍ബുദം,ചിലയിനം ട്യൂമറുകള്‍ എന്നീ കാന്‍സര്‍ നു എതിരെ ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ച quassinoids നു ഫലം ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.
http://www.deshabhimani.com/news-health-all-latest_news-433003.html 

മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളന്‍ചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത


ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളന്‍ചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം സോര്‍സോപ്പ് (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ.

മുല്ലാത്ത ചക്കകളിലും ഇലയിലുമൊക്കെ അടങ്ങിയിട്ടുള്ള അസ്റ്റൊജനിസ് എന്നാ ഘടകം ക്യാൻസർ രോഗത്തെ പ്രധിരോധിക്കും. 

സാധാരണയായി 5 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലര്‍ന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകള്‍ ഈ സസ്യത്തില്‍ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കള്‍ ആണ് ഇതില്‍ ഇണ്ടാകുന്നത്. പൂക്കള്‍ക്ക് നാല്- അഞ്ച് ഇതളുകള്‍ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കള്‍ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാല്‍ ആവരണം ചെയ്തതും ആയിരിക്കും. കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറം കലര്‍ന്നതും ആയിരിക്കും. കായ്കള്‍ക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകള്‍ കാണപ്പെടുന്നു. 30 സെ.മീറ്റര്‍ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്. 
പഴങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ പാകി കിളിര്പ്പിച്ചെടുക്കുന്ന തൈകൾ കൂടകളിൽ മാറ്റി നാട്ടു വളര്ത്തി മഴക്കാലത്തിന്റെ തുടക്കത്തിൽകൃഷി ചെയ്തു തുടങ്ങാം.നേരിയ ജലാംശം ഉള്ള വളക്കുറുള്ള മണ്ണ് ആണ് കൃഷിക്ക് അനുയോഗ്യം . മൂന്നു വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങും .

Sunday, 10 May 2015

ഉങ്ങ്, പുങ്ക്, പുങ്ങ്. പൊങ്ങ് (Indian beech)


ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കാണുന്ന ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണിത്. പുഴകള്‍ക്കും അരുവികള്‍ക്കും അരികെയും കടലോരപ്രദേശങ്ങളിലും ഇവ കൂടുതലായി കണ്ടുവരുന്നു. രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്.ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുരന്തോടുകൊണ്ട് മൂടിയിരിക്കും.അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എന്നാ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.

Friday, 17 April 2015

അരയാൽ, ബോധി വൃക്ഷം, പീപ്പലം


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്. 
വിവിധഭാഗങ്ങൾ ആയുർ‌വേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു.
photoവളരെക്കാലം ആയുസ്സുള്ളവയാണ്‌ ഈ മരങ്ങൾ. ശ്രീ ലങ്കയിലെ അനുരാധപുരയിലെ മഹാബോധി വൃക്ഷം രണ്ടായരത്തിലധികം വർഷമായി നിലനില്ക്കുന്നതാണെന്നു കരുതുന്നു. ബോധഗയയിലെ ഒരു ബോധിവൃക്ഷച്ചുവട്ടിലിരുന്നു ധ്യാനിക്കവേയാണ് ഗൗതമബുദ്ധന്ന് ബോധോദയം ലഭിച്ചത്. ആ ബോധിവൃക്ഷത്തിന്റെ തൈയിൽ നിന്ന് വളർത്തിയെടുത്തതാണ് അനുരാധപുരത്തെ മഹാബോധിവൃക്ഷം എന്നാണ് വിശ്വാസം. ഈ മരം ബുദ്ധമതവിശ്വാസികൾക്ക് പവിത്രമാണ് .  മണ്ണിലല്ലാതെയും ആൽമരത്തിന്റെ വിത്തു മുളച്ച് തൈ വളരും. 

വിത്തുകൾ കാറ്റിൽ പറന്ന് വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാൽപ്പോലും അവ മുളച്ച് വളർന്നു തുടങ്ങും.
photoവളക്കൂറുള്ള മണ്ണില്ലെങ്കിലും ആൽ മരം വളരും മണ്ണില്ലെങ്കിലും അവ വായുവിൽ നിന്ന് ജലാംശവും കഴിയുന്നത്ര പോഷണങ്ങളും വലിച്ചെടുക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരുന്ന ഇവയെ വിദ്യാർത്ഥികൾക്ക് മാതൃകയായി ഉപനിഷത്തുക്കളിൽ പറയുന്നുണ്ട്. വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കാറണ്ട്. ഇത് കൂടുതൽ പോഷണം ലഭ്യമാക്കാനുളള മരത്തിന്റെ ശ്രമമാണ്‌. ഈ വേരുകൾ വായുവിൽ നിന്ന് ഈർപ്പവും പൊടി, ചത്ത പ്രാണികൾ എന്നിവയിൽ നിന്ന് നൈട്രജനും സ്വീകരിക്കുന്നു. 
photo
ഈ വലിയ വൃക്ഷത്തിന്റെ ശാഖകൾ വളരെ വിസ്തൃതിയിൽ പടർന്ന് പന്തലിച്ചു കാണപ്പെടുന്നു. കാണ്ഡത്തോടു ചേർന്നുള്ള വേരുകൾ കാണ്ഡത്തിൽ വലിയ ചാലുകൾ ഉണ്ടാക്കുന്നപോലെ അനുഭവപ്പെടുന്നു.

Monday, 2 March 2015

സീതപ്പഴം


Annona squamosa (Custurd Apple) fruit in Hyderabad, AP W IMG 9353.jpgആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.
photo
കേരളത്തിലെ കാലാവസ്ഥയുമായി ന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിയുെം വരള്‍ച്ചയെയും അതിജീവിക്കുവാുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം ശാഖോപശാഖകളായി വളരുന്നതിാല്‍ കാഴ്ചയ്ക്ക് ഈ മരത്ത്ി ല്ല ഭംഗിയുമുണ്ട്. 
photo
 അാ സ്ക്വാമോസ എന്ന ശാസ്ത്രാമത്തിലും 'കസ്റാര്‍ഡ് ആപ്പിള്‍' എന്ന് ഇംഗ്ളീഷിലും അറിയപ്പെടുന്നു. സീതപ്പഴത്ത്ി മുന്തിരിപ്പഴമെന്നും ഓമപ്പേരുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് ന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും. 
 സീതപ്പഴത്തില്‍ അമ്പതില്‍പരം ഇങ്ങള്‍ ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യപ്പെടുന്നത് മവോദ്, പാലാഗര്‍, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇങ്ങളാണ്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും, ബഡ്ഡ്തൈകള്‍ ട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ ട്ടാല്‍ ജലസേചം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് ടാന്‍ ഉത്തമം. 70 സെന്റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിിറച്ച് ടണം. ഒരു വര്‍ഷം പ്രായമാകുമ്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പോട്ടാഷും ല്‍കണം. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. ട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. ാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ് മുതല്‍ വംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കമുള്ള പുറംതൊലി അകേം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞിറമാകുമ്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് ന്നായി പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ളത് ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ ിന്നും 60 മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഒരു കിലോഗ്രാം പഴത്ത്ി 20 രൂപ വരെ വിപണിയില്‍ വിലയുണ്ട്. രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് ശിപ്പിക്കുന്നുണ്ട്. അത്ി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലീലിറ്റര്‍ മോണോ ക്രോട്ടോഫോസ് എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. വിളവെടുപ്പ് കഴിഞ്ഞ് കൊമ്പുകോതല്‍ ടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും. സീതപ്പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ 'അന്‍കാരിന്‍' അടങ്ങിയിരിക്കുന്നതിാല്‍ ഇവ കീടാശിി ിര്‍മാണത്തിും പെയിന്റ് ിര്‍മാണത്തിും പ്രയോജപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പിേന്റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്റെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. ഇതിന്റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല. 100 ഗ്രാം പഴം ഭക്ഷിച്ചാല്‍ 105 കലോറി ഊര്‍ജം ലഭിക്കുന്നു. ാരില്ലാത്ത ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. അത്യൂഷ്ണകാലങ്ങളില്‍ സീതപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും. പിത്തസംബന്ധമായ അസുഖം ഉള്ളവര്‍ക്ക് ഇതിന്റെ പഴം ിഷിദ്ധമാണ്. ിങ്ങളൊരു ഫലവര്‍ഗപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും മറ്റു മരങ്ങളുടെ ഇടയില്‍ സീതപ്പഴമരത്തിും സ്ഥാം ല്‍കേണ്ടതുണ്ട്.

Wednesday, 8 October 2014

നിലവേപ്പ്, കിരിയത്ത്


ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പുരുചിയാണുള്ളതു്. ഇലകൾ കടും പച്ച. മെലിഞ്ഞ് ചതുർഭുജാകൃതിയിൽ നീണ്ടു വളരുന്ന തണ്ട് 50 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാം. ആയുർവ്വേദമനുസരിച്ച് ചെടിയ്ക്ക് തിക്തരസവും ലഘുരൂക്ഷഗുണവും ഉഷ്ണവീര്യവും ആണുള്ളതു്. കയ്പ്പുരസമുള്ള ഔഷദസസ്യങ്ങളുടെ വിഭാഗത്തില്പ്പെടുന്നു. കിരിയാത്ത, ഭൂനിംബ, മഹാതിക്തക എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഹിമാലയ പ്രാന്തങ്ങളിലും കാശ്മീർ മുതൽ അസ്സം വരേയും കാടുകളിൽ കാണുന്നു. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി കാണുന്നു.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്