
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഓള്ഡെന്ലാന്ഡിയായിലെ ഒരു സ്പീഷിസാണ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട - Oldenlandia umbellata. തമിഴില്‍ ഇത് ചായ് റൂട്ട് എന്നാണ് വിളിക്കുന്നത്. വസ്ത്രങ്ങളില്‍ ചുവപ്പ് നിറം നല്കാന് ഇത് ഉപയോഗിക്കുന്നു. സില്‍ക്ക്, വൂളൻ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കൊറോമാന്‍ഡൽ തീരത്താണ് ഇവ വളരെയധികം കാണുന്നത്. ഇവിടെ ഇത് നിലം ചേര്‍ന്നു വളരുന്നു. സിദ്ധ ചികിത്സയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ആസ്തമ ചികിത്സയ്ക്കായും ഇത് ഉപയോഗിക്കുന്നുണ്ട്.
No comments:
Post a Comment