
പോയേസ്യേ (അല്ലെങ്കില്‍ ഗ്രാമിനേ) കുടുംബത്തില്‍ പെട്ട ട്രിറ്റിക്കം ജനുസ്സില്‍ പെട്ട് വിവിധ ഇനങ്ങളുള്ള ധാന്യചെടിയാണ് ഗോതമ്പ്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്. ഇവയ്ക്ക് നീണ്ട, നേര്‍ത്ത ഇലകളും, പൊള്ളയായ തണ്ടും (ഭൂരിഭാഗം ഇനങ്ങളിലും), കതിരുകളായുള്ള പൂക്കളും കണ്ടുവരുന്നു. അറിയപ്പെടുന്ന ആയിരക്കണക്കിന് ഇനങ്ങളില്‍ റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ടി.എസ്റ്റിവം, പാസ്റ്റ ഉണ്ടാക്കാനുപയോഗിക്കുന്ന ടി. ഡുറാം, കേയ്ക്കിലും മധുരമുള്ള ബിസ്കറ്റിലും പലഹാരങ്ങളിലും മറ്റ് ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. ടി.കോമ്പാക്റ്റം വളരെ മാര്‍ദ്ദവമുള്ളയിനമാണ്. ഗോതമ്പുപൊടി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് റൊട്ടിയുടെ നിര്‍മ്മാണത്തിനാണ്.
No comments:
Post a Comment