ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
മറ്റുനാമങ്ങള്‍
മലയാളം :- തിരുതാളി
തമിഴ് :- മാഞികം
സംസ്കൃതം :- ലക്ഷ്മണ
ഇംഗ്ളിഷ് :- ഇപോമോയ്,
ഹിന്ദി :- ബന്‍കല്മി
ശാസ്ത്രിയം :- ഇപോമോയിയ സെപിയാറിയ
കുടുംബം :- കണ്_വോള്‍_വിലേസിയ
രസം :- മധുരം
വീര്യം :- ഗുരു, സ്നിഗ്ദം
ഗുണം :- ശീതം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
കര്‍മ്മം :- ത്രിദോഷശമനം , രസായനം
ചിലഔഷധപ്രയോഗങ്ങള്‍
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും
അങ്ങനെ ദശപുഷപ്പങ്ങള്‍ കര്‍ക്കിടക്കതില്‍ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കര്‍ക്കിടകം അതിനാല്‍ രോഗങ്ങള്‍ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വര്‍ദ്ധനകായി ഈ മാസതില് കര്‍ക്കിടക ചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങള്‍ . കര്‍ക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.
No comments:
Post a Comment