
നമ്മുടെ തൊടികളില്നിന്ന് അപ്രത്യക്ഷമായ കുറ്റിച്ചെടിയാണ് ഞാറ. ഈ സസ്യത്തിന്റെ ഇലകള്‍ ചെറുതും ഏകപത്രവുമായികാണുന്നു. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന പൂക്കളില്‍നിന്ന് ചെറു കായ്കള്‍ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇവ പാകമാകുമ്പോള്‍ ഇളംകറുപ്പുനിറമാകുന്നു. ചവര്‍പ്പും മധുരവും കലര്‍ന്നതാണ് ഞാറപ്പഴങ്ങളുടെ സ്വാദ്. ഒരു കുലയില്‍തന്നെ മുപ്പതോളം കായ്കള്‍ കാണുന്നു. വേനല്‍ക്കാലമാണ് ഇവയുടെ പഴക്കാലം. ആയുര്‍വേദ ഔഷധങ്ങളില്‍ ഞാറ ഒരു ചേരുവയാണ്. ഞാവല്‍പ്പഴങ്ങളോട് ഞാറക്കായകള്‍ക്ക് സാമ്യമുണ്ട്. പൂന്തോട്ടങ്ങള്‍ക്കും പുല്‍ത്തകിടികള്‍ക്കും അഴകുകൂട്ടാനായി ഈ നിത്യഹരിതസസ്യം വളര്‍ത്താം. വിത്തുകള്‍ കിളിര്‍പ്പിച്ചു തൈകള്‍ വളര്‍ത്താന്‍ യോഗ്യമാണ്.
No comments:
Post a Comment