
കേരളത്തിലെ വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis). ഇത് മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പന്‍, കുറുക്കന്തൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസില്‍ (Endemic) പെട്ട അപൂര്‍വ മരമാണ്. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാന്, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈന്‍ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.
No comments:
Post a Comment