
Apocynaceae കുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യമാണ് അടപതിയന്‍. (ശാസ്ത്രീയനാമം: Holostemma ada-kodien). ഇത് നാഗവല്ലി എന്ന പേരിലും അറിയപ്പെടുന്നു. കേരളം, മഹാരാഷ്ട്ര, കൊങ്കന്‍ തീരങ്ങള്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ് അനുകൂല കാലാവസ്ഥ. ചിരസ്ഥായിയായ ചാരുലതകള്‍, കറയുണ്ട്, വേരുകള്‍ തടിച്ചതാണ്. ചെടിയുടെ പ്രായവും അന്നജത്തിന്റെ അളവും അനുസരിച്ച് വേരുകളുടെ കനത്തില്‍ വ്യത്യാസം വന്നിരിക്കും. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുൻ, 7-15 സെന്റിമീറ്റര്‍ നീളവും 5-10 സെന്റിമീറ്റര്‍ വീതിയുമുള്ള ഇലകളുടെ മുകള്‍ ഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവും ആണ്
No comments:
Post a Comment