
അല്പം, കൊടസ്സാരി, താപസിമുരിങ്ങ, കരള്‍വേഗം എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടി. (ശാസ്ത്രീയനാമം: Thottea siliquosa). പശ്ചിമഘട്ടത്തിലെ മലയോരമേഖലകളില്‍ കാണപ്പെടുന്നു. മൂന്നു മീറ്റര്‍ വരെ ഉയരം വയ്ക്കും. പാമ്പുവിഷമുള്പ്പെടെയുള്ള വിഷങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു. പാകമാവാത്ത കായ ചവയ്ക്കുന്നത് വയറുവേദനയ്ക്ക് നല്ലതാണ്. വേരിലടങ്ങിയിട്ടുള്ള ആല്‍ക്കലോയ്ഡ് ആയ ചക്രാനില് രക്തത്തില്‍ കലര്‍ന്നാല്‍ വിഷമാണ്, എന്നാല്‍ വായ വഴി ഉള്ളില്ച്ചെന്നാല് കുഴപ്പമില്ല.
No comments:
Post a Comment