
ചതുപ്പ് പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കരിങ്കൂവളം. കുവലയം എന്നാണ് ഇതിന് സംസ്കൃതത്തില്‍ അറിയപ്പെടുന്നത്. Monochoria vaginalis എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം Pontederiaceae എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. നീളമുള്ള തണ്ടില്‍ ഒരു ഇലയായിരിക്കും ഉണ്ടാകുക. ഇലകള്‍ ചെറുതും അറ്റം കൂര്‍ത്തതുമായിരിക്കും. ഇളം നീലകലര്‍ന്ന നിറമുള്ള മൂന്നോ നാലോ പൂക്കള്‍ നീളമുള്ള തണ്ടില്‍ ഒരുസമയം ഉണ്ടാകാറുണ്ട്. വിത്തുകള്‍ ഒരു ഫലത്തിനുള്ളില്‍ ഒന്നിലധികം കാണപ്പെടുന്നു. ചെടിക്ക് മധുര രസവും ഗുരുവും സ്നിഗ്ദ്ധവുമായ ഗുണവും ശീതവീര്യവും മധുര വിപാകവുമാണുള്ളത്. ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം വേരും ഇലകളുമാണ്. പിത്തം, പൊള്ളല്‍, പനി, സ്കർവി തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
No comments:
Post a Comment