
പോയേസ്യേ കുടുംബത്തില്‍ പെട്ട വിവിധ ഒരു ധാന്യചെടിയാണ് റൈ Rye (ശാസ്ത്രീയനാമം Secale cereale) ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികള്‍ക്ക് ആഹാരമായും ആള്‍ക്കഹോളും വിസ്കിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികള്‍ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോര് പായ്ക്കിങ്ങിനും കടലാസ് നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷി ചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാള്‍ നീളം കൂടിയവയാണ് റൈ മണികള്‍. റൈ ചെടികളുടെ നീല കലര്‍ന്ന പച്ച നിറം ഗോതമ്പുചെടികളില്ല്നിന്ന് ഇവയെ തിരിച്ചറിയാന്സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാന്‍ കഴിവുള്ള ഇതിന്റെ വിത്ത് വേനല്‍ക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.
No comments:
Post a Comment