
ബ്രസീലില്‍ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തില്‍പെട്ട ഔഷധ സസ്യമാണ് വിശല്യകരണി . ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയുന്നു. മലയാളത്തില്‍ വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നും പറയും. ഈ ചെടി നില്‍ക്കുന്നിടത്ത് പാമ്പുകള്‍ വരില്ലെന്നും പറയുന്നു. ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാല്‍ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകള്‍ക്കു് അണുബാധയേല്‍ക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു. പ്രധാനമായും മലബാറിലെ ഇടനാടന്‍ കുന്നുകളില്‍ ഇവ വളരുന്നു. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍ ഈ സസ്യങ്ങള്‍ കണ്ടുവരുന്നുണ്ട്.
No comments:
Post a Comment