
ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിള്‍ ബീറ്റ് (table beet), ഗാള്‍ഡന്‍ ബീറ്റ് (garden beet), റെഡ് അഥവാ ഗോള്‍ഡന്‍ ബീറ്റ് (red or golden beet) എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടല്‍ത്തീരങ്ങളിലാണിത് ജന്മമെടുത്തത് 6 മുതല്‍ 10 ശതമാനം വരെയാണ് ഇതില്‍ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ആന്തോസയാനിൻ ല്‍(ബെറ്റാനിന്‍)എന്ന വര്‍ണ്ണകമാണ്. 4000 വര്‍ഷം മുമ്പു തന്നെ ബീറ്റ് റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാര്‍ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 ആം നൂറ്റാണ്ടില്‍ ബീറ്റ് റൂട്ടില്‍ നിന്നും സുക്രോസ് വേര്‍തിരിക്കാമെന്നുള്ള കണ്ടുപിടുത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്. തണുപ്പുരാജ്യങ്ങളില്‍ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.
No comments:
Post a Comment