
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഫാബസൈ കുടുംബത്തിലെ ഒരു സ്പീഷിസാണ് രക്ത മന്ദാരം അഥവാ ചുവന്ന മന്ദാരം (Bauhinia purpurea). 17 മീറ്റര്‍ വരെ ഉയരം വരുന്ന മരമാണു് ഇത്. ഇലകള്‍ 10 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളത്തില്‍ വിസ്തൃതമായി വളരുന്നു. പൂക്കള്‍ വേനല്‍ക്കാലത്താണ് കൂടുതലായി വിരിയുന്നതു്. ശ്രദ്ധേയമായ സുഗന്ധമുള്ള പൂക്കള്‍ പിങ്ക് നിറത്തില്‍ അഞ്ച് ഇതളോടു കൂടി കാണുന്നു. 30 സെന്റീമീറ്റര്‍ നീളമുള്ള ഇവയുടെ ഫലത്തിനുള്ളില്‍ 12 മുതല്‍ 16 വരെ വിത്തുകള്‍ ഉണ്ട്. ഇതിലെ ഫലങ്ങള്‍ കൂടുതലും മഴയില്ലാത്ത മഞ്ഞുകാലത്ത് അടരുകയും എന്നാല്‍ അടരാത്തവ അടുത്ത പൂക്കാലം വരെയും നിലനില്ക്കുകയും ചെയ്യുന്നു. ഇലകള്‍ ഒന്നിടവിട്ടു പാകിയപോലെ കാണാം. തെക്കേ ചൈനയാണ് ഇവയുടെ ജന്മദേശം. തെക്കുകിഴക്ക് ചൈനയിലും ഹോങ്കോങ്ങിലും ഇവ സാധാരണമാണ്.
No comments:
Post a Comment