രൂപവിവരണം: ചാരനിറമുള്ള കാണ്ഡങ്ങളില്‍ ചെറിയ മുള്ളുകളോടു കൂടിയ ഒരു സാധാരണ സസ്യമാണിത്. വളരെ നാള്‍ നിലനില്‍ക്കുന്ന ചെറിയ പൂക്കള്‍ മുള്ളുകളുടെ അറ്റത്ത് ഉണ്ടാകുന്നു. പ്രത്യേകിച്ച് വസന്തകാലത്ത് ഈ ചെടി പൂക്കുന്നു. ചുവപ്പ് , മഞ്ഞ, പിങ്ക്, ഓറഞ്ച്, പച്ച , വെള്ള തുടങ്ങി പല നിറങ്ങളില്‍ ലഭ്യമാണ്. സാധാരണ യൂഫോര്‍ബിയ ശരാശരി 2 അടി ഉയരത്തില്‍ വളരുന്നത് കാണാം. കള്ളിച്ചെടികളെ പോലെതന്നെ തണ്ടുകളിലാണ് വെള്ളം ശേഖരിക്കുന്നത്. കള്ളിച്ചെടികളെ പോലെ മുള്ളുകള്‍ ഇതിനും ഉണ്ട്. ഈ മുള്ളുകളില്‍ വിഷാംശം നിറഞ്ഞ അക്രിഡ് ലാറ്റെക്സ് ഉണ്ട്.
ഇവയുടെ മാതൃകാണ്ഡത്തില്‍ നിന്നും മുറിച്ചു നടുന്ന ചെടിയില്‍മാതൃചെടിയിലെ അതേ നിറത്തിലുള്ള പൂക്കളും പരാഗണം നടന്ന കായ്കള്‍ പറിച്ചു നടുമ്പോള്‍ വ്യത്യസ്തമായ ഏതെങ്കിലും നിറമുള്ള പൂക്കള്‍ ഉണ്ടാകുന്ന ചെടിയായും വളരുന്നു. വിവിധ നിറങ്ങളിലുള്ള ചെടികള്‍ ഒരുമിച്ചു വളര്‍ത്തുന്ന തോട്ടങ്ങളിലാണ് ഈ പ്രത്യേകത കാണപ്പെടുന്നത്.
No comments:
Post a Comment