
ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുള്ള ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടിഞ്ഞില്‍. ഇത് കിളി ഇടിഞ്ഞില്‍ എന്നും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Commiphora caudata എന്നാണ്. ശരാശരി 10 മീറ്റര്‍ വരെ പൊക്കത്തില്‍ ശാഖോപശാഖകളായി വളരുന്ന, തണ്ടുകളില്‍ നിന്നും നേര്‍ത്ത തൊലി പൊഴിക്കുന്ന സസ്യം കൂടിയാണിത്. ഇലകള്‍ മിനുസമാvന്നതും അരികുകള്‍ സര്‍പ്പിളാകൃതിയിലും കാണപ്പെടുന്നു. തായ്തണ്ടില്‍ നിന്നും ഉണ്ടാകുന്ന ശാഖകളില്‍ 5-7 ഇലകള്‍ വരെ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ ചെറുതും സുഗന്ധമുള്ളതുമാണ്. ഒരു വിത്ത് മാത്രം കാണപ്പെടുന്ന കായ്കള്‍ മാംസളവും ഗോളാകൃതിയിലും ഉള്ളതുമാണ്.
No comments:
Post a Comment