
പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. (ശാസ്ത്രീയനാമം: Dendrocnide sinuata) ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റര്‍ ഉയരത്തില്‍ വളരും . ശാഖകള്‍ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകള്‍ക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ചീര കൊടിത്തൂവയുടെ കുടുംബത്തില്‍പ്പെടുന്നതാണ് ഇത് . ആനവിരട്ടി, ആനച്ചൊറിയന്‍ എന്നീ പേരിലും അറിയപ്പെടുന്നു. ദേഹത്ത് സ്പര്‍ശിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈര്‍ഘ്യമുള്ള പനിവന്നാല്‍ ഇതിന്റെ വേരിന്റെ നീര് നല്‍കാറുണ്ട്. ചോലരാജന്‍ എന്ന ശലഭത്തിന്റെ ലാര്‍വ ഈ ചെടിയുടെ ഇലയാണ് പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നത്.
No comments:
Post a Comment