
ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില (ശാസ്ത്രീയനാമം: Desmodium gangeticum). പ്രഥക് പർണ്ണി എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാന്‍ കാരണം, ഇതിന്റെ ഇലകള്‍ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം. ആംഗലേയ നാമം Desmodium എന്നാണ്. ഓരിലക്ക് ബലമുള്ളത് എന്നര്‍ത്ഥത്തില്‍ സ്ഥിര എന്നും പൂക്കള്‍ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാല്‍ ക്രോഷ്ട്രുപുഛിക എന്നും വേരുകള്‍ ആഴത്തില്‍ പോകുന്നതിനാല്‍ ധവനി എന്നും വരകളും പാടുകളും ഇലകളില്‍ ഉള്ളതുകൊണ്ട് ചിത്രപർണ്ണീ എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങള്‍ ഭാവപ്രകാശത്തില്‍ പറയുന്നുണ്ട്. വേരാണ് പ്രധാന ഔഷധഗുണമുള്ള ഭാഗം.
No comments:
Post a Comment