
പലപ്പോഴും പടരുന്ന സ്വഭാവം കാണിക്കുന്ന ഒരു കുറ്റിച്ചെടിയാണ് കടപ്പ. (ശാസ്ത്രീയനാമം: Colubrina asiatica). ഫ്ലോറിഡയില്‍ ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു . Asian nakedwood എന്നും അറിയപ്പെടുന്നു . വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കായകള്‍ കടല്‍ വഴി ദൂരദേശത്ത് എത്താറുണ്ട്. വെള്ളത്തില്‍ ഇട്ടാല്‍ തടിയും ഇലയും ഒരു പത ഉണ്ടാക്കാറുണ്ട്. സോപ്പിനു പകരം അതിനാല്‍ കടപ്പ ഉപയോഗിച്ചിരുന്നു. തളിരിലകള്‍ ഭക്ഷ്യയോഗ്യമാണത്രേ. കായും ഇലയും മല്‍സ്യങ്ങള്‍ക്ക് വിഷമാണ്. കടപ്പയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ട്. കുരുവില്‍ നിന്നും കിട്ടുന്ന എണ്ണ വാതചികില്‍സയ്ക്ക് ഉപയോഗിക്കുന്നു.
No comments:
Post a Comment