
വളരെയധികം പൊക്കത്തില്‍ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് മട്ടി. (ശാസ്ത്രീയനാമം: Ailanthus excelsa). മട്ടിമരത്തിന്റെ തൊലിയിലെ കറ ഉപയോഗിച്ചാണ് ചന്ദനത്തിരികള്‍ ഉണ്ടാക്കുന്നത്. കറയ്ക്ക് നേര്‍ത്ത മണമുണ്ട്. ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ പുറം തൊലി മഞ്ഞ കലര്‍ന്ന നിറത്തില്‍ കാണപ്പെടുന്നു. ഇലകള്‍ ഏകാന്തരക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ശിഖരാഗ്രങ്ങളില്‍ ശാഖോപശാഖകളായി കുലയായി പൂക്കള്‍ ഉണ്ടാകുന്നു. ഇളം മഞ്ഞ നിറത്തില്‍ ഉണ്ടാകുന്ന പൂക്കള്‍ക്ക് വളരെയധികം ദുര്‍ഗന്ധവും ഉണ്ടാകും. കായ്കളുടെ പുറം ഭാഗം മിനുസമുള്ളതും വരകള്‍ ഉള്ളതുമാണ്. Phyllocnistis hagnopa എന്ന നിശാശലഭം മട്ടിയുടെ ഇലകളാണ് ആഹരിക്കുന്നത്.
No comments:
Post a Comment