
ഈഷാല്‍, ചെറിയകൊട്ടം, ബസാള്‍, മരക്കീര, കാട്ടുവിഴാല്‍, വലിയ വിഴാലരി എന്നെല്ലാം അറിയപ്പെടുന്ന അമ്മിമുറിയന്‍ വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Embelia tsjeriam-cottam). ഇന്ത്യയിലെല്ലായിടത്തും മലബാറില്‍ പ്രത്യേകിച്ചും കാണാറുണ്ട്. ഈ കുറ്റിച്ചെടി വലുതാവുമ്പോന് മരങ്ങളില്‍ പടര്‍ന്നു കയറുന്ന വലിയ ഒരു വള്ളിയായി മാറുന്നു. വിഴാലില്‍ മായം ചേര്‍ക്കാന്‍ പലയിടത്തും ഉപയോഗിക്കുന്നു. വയനാട്ടിലെ കാട്ടുനായ്ക്കര്‍ ഇതിന്റെ ഇല ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാറുണ്ട്.
No comments:
Post a Comment