രാത്രിയില്‍ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുള്‍ചെടികളുള്‍പ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി.
കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ് മലബാര്‍ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇഗ്ലീഷുകാര്‍ ഈചെടിയെ'ഡച്ച്മാന്‍സ് പൈപ്പ്', 'ക്യൂണ് ഓഫ് ദി നൈറ്റ്' തുടങ്ങിയ പേരുകളാല്‍ വിശേഷിപ്പിക്കാറുണ്ട്.ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്കൃത നാമം(ഹിമാലയത്തില്‍ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരില്‍ അറിയപ്പെടുന്നുണ്ട്).ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വര്‍ണ്ണത്തിലുള്ള പുഷ്പങ്ങള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. ഇന്ത്യയില്‍ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ, വെനിസുല, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളര്‍ത്തപ്പെടുന്നുണ്ട്.
No comments:
Post a Comment