
വീരവൃക്ഷം എന്നും അറിയപ്പെടുന്ന വെടതല ആഫിക്കന്‍ വംശജനായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Dichrostachys cinerea). 7 മീറ്ററോളം ഉയരം വയ്ക്കും. ക്യൂബയില്‍ ഒരു അധിനിവേശസസ്യമായി കയറിവന്ന ഈ മരം ഇപ്പോള്‍ അവിടെ അമ്പതുലക്ഷം ഏക്കറോളം വ്യാപിച്ചിരിക്കുന്നു. കായകളും കുരുക്കളും ഭക്ഷ്യയോഗ്യമാണ്. കാലിത്തീറ്റയായും ഉപയോഗമുണ്ട്. പൂക്കളിലെ തേന്‍ തേനീച്ചകള്‍ക്ക് പ്രിയപ്പെട്ടതാണ്. വിറകായും ഫര്‍ണിച്ചറായും തടി ഉപയോഗിക്കാം. പലവിധ ഔഷധഗുണങ്ങളുമുള്ള വെടതല മണ്ണൊലിപ്പു തടയാനും വളരെ സഹായിക്കുന്നു.
No comments:
Post a Comment