
ഈരക്കത്തിര, ഈറക്കത്തിര, കടവാരി, കൊടവാരി, മലമ്പരുവ, മലംപെരുവ എന്നെല്ലാം അറിയപ്പെടുന്ന കരണ 15 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Vernonia arborea). 1900 മീറ്റര്‍ വരെ ഉയരമുള്ള കാടുകളുടെ വക്കില്‍ കാണപ്പെടുന്നു. ചിറകുള്ള വിത്തുകള്‍ കാറ്റിന്റെ സഹായത്തോടെയാണ് വിതരണം ചെയ്യപ്പെടുന്നത്. ഇലകള്‍ കൊണ്ടുണ്ടാക്കിയ ഔഷധം പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കാറുണ്ട്. ഹോമിയോപ്പതിയിലും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
No comments:
Post a Comment