
വെള്ളെരിക്കുപോലെയുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റെരിക്ക്. (ശാസ്ത്രീയനാമം: Calotropis procera). ഉഷ്ണമേഖലാപ്രദേശങ്ങളിലെ വരണ്ട പ്രദേശങ്ങളില്‍ കാണാം. പരമാവധി രണ്ടര മീറ്റര്‍ വരെ ഉയരം വയ്ക്കും. സസ്യങ്ങള്‍ നഷ്ടപ്പെട്ട ഇടങ്ങളില്‍ പെട്ടെന്ന് വ്യാപിച്ച് നിറയാനുള്ള കഴിവുള്ളതിനാല്‍ പലയിടത്തും ഒരു കളയായി കരുതിപ്പോരുന്നു. ധാരാളം രോഗങ്ങള്‍ക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്നു. ചെറിയ വിഷമുണ്ടെങ്കിലും കന്നുകാലികള്‍ തിന്നാറുണ്ട്. തടി ഉപയോഗിച്ച് നല്ല കരി ഉണ്ടാക്കാം. പുകഞ്ഞുകൊണ്ടേയിരിക്കുന്ന ഈ കരി മീനുണക്കാന്‍ ഉപയോഗിക്കുന്നു. തടിയുടെ നാരിന് നല്ല കട്ടിയുണ്ട്. കറയില്‍ 11-23 ശതമാനം റബര്‍ ഉണ്ട്. മണ്ണൊലിപ്പ് തടയാനും ഈ ചെടി ഫലപ്രദമാണ്.
No comments:
Post a Comment