
യൂറോപ്പ് വന്‍കരയിലെ പനവള്ഗ്ഗത്തില്പ്പെടുന്ന ഏക തദ്ദേശീയമായ വൃക്ഷമാണ് ചിറ്റീന്ത. (ശാസ്ത്രീയനാമം: Chamaerops humilis). സ്വാഭാവികമായി കാണപ്പെടുന്നവയില്‍ ഭൂമുഖത്തിന്റെ ഏറ്റവും വടക്കായി കാണുന്ന പനയും ഇതുതന്നെയാണ്. ലോകത്ത് പലയിടങ്ങളിലും അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിച്ചുവരുന്നു. Chamaerops ജനുസിലെ ഏക സ്പീഷിസാണിത്. തീയിനെയും വരള്‍ച്ചയെയും പ്രതിരോധിക്കാനുള്ള ചിറ്റീന്തലിന്റെ കഴിവ് വലിയ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. കുട്ടയും വട്ടിയും ചൂലുമെല്ലാം ഉണ്ടാക്കാന്‍ ഇതിന്റെ ഇലകള്‍ ഉപയോഗിക്കുന്നു. ഔഷധഗുണമുണ്ട്. വളരുന്ന ഇടങ്ങളുടെ നഷ്ടവും നഗരവല്‍ക്കരണവും ഇതിനെയൊരു വംശനാശഭീഷണിയുള്ള മരമാക്കിത്തീര്ക്കുന്നു. Dwarf Fan Palm, European Fan Palm, Mediterranean Fan Palm എന്നെല്ലാം അറിയപ്പെടുന്നു.
No comments:
Post a Comment