
കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാനസസ്യമാണ് കോപ്‌സിയ (Kopsia). Apocynaceae എന്ന സസ്യംകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Kopsia fruticosa എന്നാണ്. ഭാരതം കൂടാതെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്റ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു ഉദ്യാനസസ്യമായി വളര്‍ത്തുന്നു. കുറ്റിച്ചെടിയായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്. ഇതിന്റെ ഇലകള്‍ ഏകദേശം ഒരു സെന്റീ മീറ്റര്‍ നീളമുള്ള ഞെട്ടുകളില്‍ ഏകാന്തരത്തില്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കള്‍ 5 ദളങ്ങളോടുകൂടി കുലകളായി കാണപ്പെടുന്നു. കായ്കള്‍ക്ക് ഗോളാകൃതിയാണുള്ളത്.
No comments:
Post a Comment