
ആമസോണ്‍ പ്രദേശത്ത് കാണുന്ന വലിയ ഒരിനം ആമ്പലാണ് വിക്റ്റോറിയ റീജിയ അഥവാ വിക്റ്റോറിയ ആമസോണിക്ക. ആമ്പലുകളുടെ കുടുംബമായ Nymphaeaceae കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയതാണ് ഇത്. ഇതിന്റെ ഇലകള്‍ക്ക് 2 മീറ്ററോളം വ്യാസമുണ്ടാകും. 50 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയും ഇലകള്‍ക്കുണ്ട്. ആമസോണ്‍ മേഖലയിലെ തദ്ദേശീയര്‍ ഇതിനെ ജലത്തളിക (water platter) എന്നാണ് വിളിക്കുന്നത്. ലണ്ടനിലെ ക്രിസ്റ്റന്‍ കൊട്ടാരത്തിന്റെ സ്ഫടികമേൽക്കൂരയുടെ രൂപകല്‍പ്പനക്ക് ശില്പിയായ ജോസഫ് പാക്റ്റണ് പ്രചോദനമായത് ഈ ആമ്പലിന്റെ ഇലയുടെ ബലിഷ്ഠമായ ഘടനയാണ്[
No comments:
Post a Comment