
ഇന്ത്യയിലെ ഏറ്റവും വലിയ വള്ളിച്ചെടിയായ ആരമ്പുവള്ളി മരങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്. (ശാസ്ത്രീയനാമം: Bauhinia vahlii). തണ്ട് രോമാവൃതമാണ്. ഏറ്റവും വലിയ മരങ്ങളില്‍ പോലും ചുറ്റിക്കയറി അവയെ ഞെരിച്ചുകൊല്ലുകയും അവയ്ക്കു മുകളിലെത്തി നിഴല്‍പരത്തുകയും ചെയ്യുന്ന ആരമ്പുവള്ളിയെ കാട്ടിലെ കുറ്റവാളികളിലൊന്നായി കണക്കാക്കുന്നു. ഇവയ്ക്ക് ഒന്നരമീറ്ററിലധികം ചുറ്റളവ് ഉണ്ടാവാറുണ്ട്. ഒട്ടകത്തിന്റെ കുളമ്പിന്റെ ആകൃതിയാണ് ഇലകന്‍ക്ക്. വേനലിനവസാനം ഈ ചെടി പൂക്കുന്നു. പൂക്കന്‍ക്ക് വെഌഅ നിറമാണ്. മഴക്കാലത്ത് വിളയും. കായ പൊട്ടുമ്പോള്‍ വലിയ ശബ്ദമുണ്ടാകും. തൊലിയില്‍ 7ശതമാനവും തണ്ടില്‍ 8 ശതമാനവും ടാനിൻ ഉണ്ട്. തോല്‍ ഊറയ്ക്കിടാൻ ഇത് ഉപയോഗിക്കുന്നു. ഇളംകായും വിത്തും കറിവയ്ക്കാന്‍ കൊള്ളാം. വിളഞ്ഞ വിത്തിന് കശുവണ്ടിയുടെ സ്വാദാണ്.
No comments:
Post a Comment