
സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു മരമാണ് ഈലാങ്ങ് ഈലാങ്ങ് (ylang-ylang). ശാസ്ത്രനാമം : Cananga odorata. കാട്ടുചെമ്പകം, മദനകാമേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂക്കള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്. ചെമ്പകത്തിന്റെ പൂക്കളോട് സാമ്യമുള്ള ഈ സസ്യത്തിന്റെ പ്രധാന ആകര്‍ഷണം സുഗന്ധമുള്ള പൂവ് തന്നെ. പൂക്കള്‍ വാറ്റി സുഗന്ധതൈലങ്ങള്‍ ഉല്‍പാദിപ്പിച്ചുവരുന്നു. നിത്യ ഹരിതവനങ്ങളിലെ വൃക്ഷങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഈ സസ്യം സാമാന്യം നല്ല വലുപ്പമുള്ള മരമായി വളരുന്നവയാണ്.
No comments:
Post a Comment