ഇലകൊഴിയും മരങ്ങളുടെ ഗണത്തില്‍പ്പെടുന്ന (പ്രപര്‍ണ്ണ വൃക്ഷങ്ങള്‍) മൊറേസി (Moraceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു തരം മരമാണ് പാറകം അഥവാ തേരകം, ഫൈക്കസ് (Ficus) വര്‍ഗ്ഗത്തില്‍പ്പെട്ട ആയിരത്തോളം ജനുസ്സുകളുള്ള സസ്യകുടുംബത്തിലെ ഒരു ഉപജാതിയാണിത്. 18 മീറ്റര്‍ വരെ ഉയരം വയ്ക്കും.
6 സെന്റീമീറ്റര്‍ മുതല്‍ 17 സെന്റീമീറ്റര്‍ വരെ നീളമുള്ളതും അഞ്ച് സെന്റീമീറ്ററോളം നീളമുള്ളതുമായ ഇതിന്റെ ഇലകള്‍ തടികൊണ്ടുണ്ടാക്കിയ ഉരുപ്പടികളും, ജനല്‍ , വാതില്‍ തുടങ്ങിയവയും മറ്റും വൃത്തിയാക്കാല്‍ ഉപയോഗിക്കാറുണ്ട്. ഉരക്കടലാസുപോലെ (sandpaper) പരുപരുത്ത ഇലകളായതിനാലാണ് വെള്ളമൊഴിച്ച് ഇതിന്റെ ഇലകള്‍ ഉപയോഗിച്ച് ഉരസിയാല്‍ മര ഉരുപ്പടികള്‍ വൃത്തിയാകുന്നത്. സാധാരണ ഇലകളുടെ രൂപമാണെങ്കിലും ചില ഇലകള്‍ അപൂര്‍വ്വമായി മൂന്ന് ഏണുകളൊടു കൂടിയുള്ളതായും കാണാറുണ്ട്, ഓസ്റ്റ്രേലിയയിലും അമേരിക്കയിലും കാണുന്ന മറ്റൊരു ജനുസ്സില്‍പ്പെട്ട ഇത്തരം മരത്തിന്റെ ഇലകള്‍ വളരെ വലുതായും കാണാറുണ്ടെങ്കിലും ഇന്ത്യയില്‍ കാണപ്പെടുന്നത് മേല്‍പ്പറഞ്ഞ അളവുകളിലുള്ളവയാണ്. ഇതിന്റെ തണ്ടുകള്‍ക്ക് ഇളം പച്ച നിറമാണ്..... . .
No comments:
Post a Comment