കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാന സസ്യമാണ് മാണിക്യചെമ്പഴുക്ക (Golden Dewdrop). വെല്ബിനേസി (Verbenaceae) സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Duranta erecta എന്നാണ്.. .
മാണിക്യചെമ്പഴുക്ക കുറ്റിചെടിയായി വളരുന്ന ഒരു സസ്യമാണ്. ഏകദേശം 18 അടി(5.5 മീ.) ഉയരത്തില്‍ വരെ വളർന്നു പന്തലിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയ ചെടികളില്‍ ചെറിയ മുള്ളുകള്‍ കാണാറുണ്ട്. ചെറിയ ചെടികളില്‍ സാധാരണ ഗതിയില്‍ മുള്ളുകള്‍ കാണാറില്ല. ഇലകള്‍ക്ക് ഇളം പച്ച നിറമാണുള്ളത്, ഇവയ്ക്ക് 3 ഇഞ്ച്(8 സെ.മി) നീളമുണ്ടാകാറുണ്ട്. പൂക്കള്‍ ഇളം നീല നിറത്തിലോ, വയലറ്റ് നിറത്തിലോ ആണ് കാണാറുള്ളത്. വർഷത്തിൽ മുഴുവൻ സമയവും ഈ ചെടിയിൽ പൂക്കള്‍ കാണാറുണ്ട്. ചെടിയിലെ കായ്കള്‍ക്ക് മഞ്ഞ നിറമാണുള്ളത്. കാഴ്ചയിൽ കായ്കള്‍ക്ക് മഞ്ഞ നിറത്തിലുള്ള മുത്തുകളോട് സാമ്യമുണ്ട്. ഇതിന്റെ ഇലകളും കായ്കളും വിഷമാണ്, ഈ വിഷം കുട്ടികള്‍, പട്ടി, പൂച്ച എന്നിവയെ കൊല്ലാൻ തക്ക വീര്യമുള്ളതാണ്.[1]. എന്നിരുന്നാലും കുയിലുകളും മറ്റും ഇതിന്റെ കായ് ഭക്ഷിക്കാറുണ്ട്. സൂര്യന്റെ പര്യായ പദമായി മനിക്യചെമ്ബഴുക്ക ഉപയോഗിക്കാറുണ്ട്
No comments:
Post a Comment