
ഒരു ചെറിയ വൃക്ഷമാണ് മഞ്ഞരളി അഥവാ മഞ്ഞഅരളി. (ശാസ്ത്രീയനാമം: Cascabela thevetia). തെക്കേ അമേരിക്കന്‍ വംശജനാണ്. നിത്യഹരിതമായ ഇടത്തരം വൃക്ഷം. ജലനഷ്ടം കുറയ്ക്കാന്‍ ഇലകളുടെ മീതെ ചെറിയൊരു മെഴുക് ആവരണം ഉണ്ടായിരിക്കും. ചെടി മുഴുവന്‍ വിഷമയമാണ്. നട്ടെല്ലുള്ള ജീവികള്‍ക്കെല്ലാം ഈ ചെടി വിഷമാണ്, എന്നാല്‍ ചില പക്ഷികള്‍ യാതൊരു പ്രശ്നവുമില്ലാതെ ഇതു തിന്നാറുണ്ട്. ഇതിന്റെ പാലുപോലുള്ള കറയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന thevetin ഹൃദയത്തെ പ്രചോദിപ്പിക്കുന്ന ഒരു ഔഷധമാണ്. ഒരു അലങ്കാരച്ചെടിയായി നട്ടുവളര്‍ത്തുന്നു. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇതൊരു ബീജനാശകാരിയായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരിലും ഒരു പുംബീജനാശകാരിയായി ഇതിനെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കും. ജൈവകീടനാശിനിയായും മഞ്ഞരളിയുടെ കറ ഉപയോഗിക്കുന്നു. ചെടിയുടെ ഭാഗങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന പുക പോലും വിഷമാണ്.
No comments:
Post a Comment